/images/pfp.png

This website is also available in English

പച്ച മലയാളം പ്രോജക്ട്

പുതിയ കുറിപ്പുകള്‍

ഏറനാടന്‍

ഏറനാടന്‍ Read in English മലയാളം മൊഴികറ്റത്തില്‍ ഉള്‍പ്പെട്ട ഒരു ദ്രമിള മൊഴിയാണ് ഏറനാടന്‍. മലപ്പുറത്തു പാര്‍ക്കുന്ന ഏറനാടന്‍ കൊറുന്‍പില്‍ പെട്ടവരാണ് ഈ മൊഴി ഉരിയാടുന്നത്. മലയാളവുമായി വലിയ അടുപ്പമുണ്ടെങ്കിലും കന്നടയുടെ ചുവ ഏറനാടനില്‍ അടങ്ങിയിട്ടുണ്ട്. തനതായി ഒരു എഴുത്തുമുറ നിലവില്‍ ഇല്ലെങ്കിലും മലയാളത്തിലും പൊന്നാനി ലിപിയിലും ഏറനാടന്‍ എഴുതാറുണ്ട്. മലയാളവുമായിയുള്ള ഒത്തുനോക്കല്‍ ഒലിപ്പനുവല്‍ പുതിയ വാക്കുകള്‍ ചേര്‍ക്കാം ഉയിരൊലികള്‍ മൂക്കുകൊണ്ടു ഇയമ്പുന്ന വഴക്കം ഏറനാടനില്‍ നിലനില്‍ക്കുന്നുണ്ട്. തമിഴിന്റെ വാമൊഴിയില്‍ മരോ (മരം), പണോ (പണം) എന്നു ഇശമ്പുമ്പോള്‍ ഒടുവിലത്തെ ഒകരം പുറപ്പെടുവിപ്പിക്കുമ്പോള്‍ മൂക്ക് പയന്‍പെടുത്തുന്ന വഴക്കത്തെയാണ് മൂക്കുകൊണ്ടു ഇയമ്പുക അല്ലെങ്കില്‍ “അനുനാസികമായുച്ചരിക്കുക” എന്നു വിളിക്കുന്നത്.

മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ? രണ്ടാം പകുതി

Read in English മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ? രണ്ടാം പകുതി അറിയിപ്പ് ഇത് “മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ " എന്നതിനെകുറിച്ചുള്ള എഴുതലിന്റെ രണ്ടാം പകുതിയാണ്. ഇതിന്റെ ഒന്നാമത്തെ പകുതി ഈ കണ്ണിക വഴി വായിക്കാവുന്നതാണ്. തമിഴും മലയാളവും തമിഴും തമിഴകവും തമിഴ് എന്ന ഉരി എന്തിനെ കുറിക്കുന്നു എന്നതിലാണ് ദ്രാവിഡ മൊഴികളുടെ തമിഴുറവ വായങ്കത്തിന്റെ കാതല്‍ നിലനില്‍ക്കുന്നത്. ഒന്നാമതായി തന്നെ തമിഴ് എന്നത് ഇന്നു നമ്മള്‍ അറിയുന്ന തമിഴ് നാട്ടിലെ പൊതുമൊഴിയായ തമിഴിനെ മുറ്റും കുറിക്കുവാന്‍ ഉണ്ടായിരുന്ന വാക്ക് അല്ലെന്ന കച്ചം ഉള്‍ക്കൊള്ളേണ്ടതുണ്ട്. തമിഴ് എന്നത് അടുത്തു ചാര്‍ച്ചയുള്ള തെന്നിന്റ്യയിലെ ചില മൊഴികളെയൊ അവയുടെ മുന്‍മൊഴികളെയൊ കുറിക്കുവാന്‍ പെരുമാറിയിരുന്ന വാക്ക് ആയിരുന്നു.

മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ?

Read in English മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ? ഒന്നാം പകുതി മലയാളത്തെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു കറ്റുകെട്ടാണ് “മലയാളം സംസ്കൃതത്തിന്റെയും തമിഴിന്റെയും മകളാണ്” എന്നത് . മലയാളത്തില്‍ നിന്നും സംസ്കൃതം എടുത്തുകളഞ്ഞാല്‍ നമുക്കു തമിഴ് കിട്ടുമോ? അല്ലെങ്കില്‍ മറിച്ച് തമിഴ് എടുത്തു കളഞ്ഞാല്‍ സംസ്കൃതം കിട്ടുമോ? മലയാളത്തിനു തനതായി ഒരു അടയാളം ഉണ്ടോ ഇല്ലയോ എന്ന വിനവ് തന്നെയാണ് ഇത്. അറിയിപ്പ് മൊഴിയുടെ എല്ലാ വശങ്ങളും വിശദമായി നോക്കെണ്ടതിനാല്‍ ഈ കുറിപ്പ് രണ്ടു പകുതികളായി ആണ് ഇട്ടിരിക്കുന്നത്. ഒന്നാം പകുതിയില്‍ മലയാളവും സംസ്കൃതവും മണിപ്രവാളവും മറ്റുമാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ടാം പകുതിയില്‍ മലയാളവും തമിഴും തമ്മിലുള്ള അടുപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ഞാറ്റു പാട്ട്

ഞാറ്റുപാട്ട് Read in English മലനാടിന്റെ നെല്‍പ്പാടങ്ങള്‍ ഒരുകാലത്ത് കാതോര്‍ത്തു നിന്നിരുന്ന താളവും ഈണവും ഇന്ന് അരങ്ങൊഴിഞ്ഞിരിക്കുന്നു. ഞാറു നടുന്നതിനും കൊയ്ത്തിനും ഒക്കെ ഇവിടെ ഉഴവര്‍ക്കു പാട്ടുകള്‍ നിലനിന്നിരുന്നു. ഈ പാട്ടുകള്‍ മൊഴിയുടെ തനിമയെ പേണുന്നതിലും അതിന്‍ പലമയെ എടുത്തുകാട്ടുന്നതിലും വലിയ പങ്ക് പേറിയിട്ടുണ്ട്. കൊയ്ത്തിനിടയില്‍ പാടുന്ന കൊയ്ത്തു പാട്ടുപോലെ തന്നെ ഞാറു നടുമ്പോഴും പാടാന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു. ഈ പാട്ടുകള്‍ ആണ്‍ ഞാറ്റുപാട്ടുകള്‍ എന്ന് അറിയപ്പെടുന്നത്. പണിയുടെ കടുപ്പത്തിന് അയവു വരുത്തുവാനും ഞാറു നടുന്നതില്‍ ഒരു താളം നിലനിര്‍ത്തുതിനും വേണ്ടിയാണ് ഞാറ്റുപാട്ടുകള്‍ പാടിയിരുന്നത്. പുലയരുടെ ഇടയില്‍ തലമുറകളായി വാമൊഴിയിലൂടെ പകര്‍ന്നു പാടിയിരുന്നതിനാല്‍ ഈ പാട്ടുകള്‍ ‘പുലയര്‍പാട്ട്’ എന്നും അറിയപ്പെടുന്നു.

കേരളപ്പിറവി

കേരളപ്പിറവി നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ മലയാളം കൂറുന്ന മലയാളക്കരയെ ഒന്നിച്ചു ചേര്‍ത്തു കൊണ്ട് കേരളം എന്ന മാകാണമാക്കി മാറ്റിയതിന്റെ നിനവിലാണ് കേരളപ്പിറവി നവംബര്‍ ഒന്നിനു കൊണ്ടാടുന്നത്. ആള്‍തുകയുടെ ൯൱൭ % മലയാളം മിണ്ടുന്നവരായിട്ടുള്ള കേരളം കിഴക്കു മാമലകളെയും തെക്ക് അറബിക്കടലിനെയും മുത്തമിട്ടു കിടക്കുന്ന തെന്നിന്റയുടെ കറ്റക്കുഴലിയാണ്. പലമയില്‍ ഒരുമയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മലയാളക്കരയ്ക്ക് ഇന്ന് ൬൰൫ -ാം പിറന്നാള്‍. നാടുവാഴികളുടെ മേല്‍ക്കോയിമയ്ക്ക് അറുതി വരുത്തിക്കൊണ്ടും ചിതറിക്കിടന്നിരുന്ന മലയാളരെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടും കേരളം ഉടല്‍ക്കൊണ്ടു. വിടുതിയുടെ ചിറകിലേറി ആള്‍ക്കോയ്മയുടെ ആരവങ്ങള്‍ ഏറ്റുപാടികൊണ്ട് ഒന്നാകുവാന്‍ മലയാളര്‍ നടത്തിയ പൊരാട്ടത്തിന്റെ പങ്കായി ആണ് കേരളം പിറവിയെടുക്കുന്നത്. പല നാട്ടുകൊറ്റങ്ങള്‍ക്കു കീഴിലായിരുന്ന മലയാളരുടെ ഒന്നിച്ചു ചേരല്‍ തന്നെയാണ് ഈ തിരുനാളിന് അത്രമേല്‍ മേന്‍മയേകുന്നതും.

ചേരരും കേരളവും

ചേരകുലവും കേരളവും Read in English കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ കൊറ്റനിരകളില്‍ ഒന്നായിരുന്നു ചേരര്‍. പഴയ തമിഴകത്തിലെ ചോഴര്‍ക്കും പാണ്ടിയര്‍ക്കും ഒപ്പം പെരുമയുടെ പടവുകള്‍ താണ്ടിയവരായിരുന്നു കേരളത്തിലെ ചേരരും. കോന്‍ അശോകന്റെ കല്ലുവെട്ടുകളിലും യവനരുടെ മൊഴിയിലും ചേര കൊറ്റനിരയുടെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്. കടല്‍പ്പരപ്പായിരുന്ന നെയ്തല്‍ തിണയില്‍ മൂപ്പന്‍മാരായിരുന്നു പിന്നീട് ചേരര്‍ എന്ന പുകഴ്പെട്ട കൊറ്റമായി പടര്‍ന്നു പന്തലിച്ചത് എന്ന ഒരു കേളിതവും നിലനില്‍ക്കുന്നുണ്ട്. കടല്‍ വഴിയുള്ള കച്ചവടത്തിലൂടെ വളര്‍ന്ന ചേരര്‍ വമ്പന്‍ പടയോട്ടങ്ങളിലൂടെ വടക്കു-നടു കേരളവും തമിഴ്നാടിനെ ചില നിലങ്ങളും തങ്ങളുടെ കീഴിലാക്കുകയുണ്ടായി. കേരളപുത്രര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന ചേരര്‍ കൂടം (സംഘം) കാലയളവിലെ എഴുത്തിന്റെയും കലകളുടെയും വളര്‍ച്ചയില്‍ വലിയ പങ്കുണ്ട് .

അറബി-മലയാളം

അറബി മലയാളം Read in English കേരളത്തിലെ മുഹമ്മദീയ കൊറുന്‍പിന്റെ (മാപ്പിള) ഇടയില്‍ നിലനില്‍ക്കുന്ന / നിന്നിരുന്ന ഒരു കലര്‍പ്പു മൊഴിയാണ് അറവിമലയാളം (അറബിമലയാളം). മലബാറില്‍ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഏറെ പങ്ക് ഈ കലര്‍പ്പു മൊഴിക്കുണ്ട്. പൊന്നാനി മുതല്‍ കാഞ്ഞരങ്കോട് വരെയുള്ള കോട് അറവിമലയാളത്തിന്റെ വിളനിലമായി കരുതപ്പെടുന്നു. മുഹമ്മദീയ മതത്തിനു മുന്നേ തന്നെ അറവികള്‍ക്കു കേരളവുമായി കച്ചവടം വഴി അടുപ്പമുണ്ടായിരുന്നു എന്നിരിക്കെ അറവിമലയാളം വളര്‍ന്നതും പടര്‍ന്നതും ഇസ്ലാമിനാലാണ്. ഈ കലര്‍പ്പുമൊഴിക്ക് വളരെ വലുതായ ഒരു എഴുത്തിയല്‍ ചെല്‍വം തന്നെയുണ്ട്. ഇതിന്റെ ആറ്റല്‍ നാളുകളില്‍ വടക്കന്‍ മലനാടിന്റെ പൊതുവാമൊഴിയെന്ന നിലയിലേക്ക് അറവിമലയാളം ഉയര്‍ന്നിരുന്നു.വടക്കന്‍ കേരളത്തിലും തെക്കന്‍ കരുനാടകത്തിലുമുള്ള ബിയറികളും (ബ്യാരി) അറവിമലയാളം കറ്റുന്നുണ്ട്.

ആരായുക

ഈ ഉഴക്കത്തില്‍ നിങ്ങള്‍ പങ്കുചേരുവാന്‍ ഒരുക്കമാണെങ്കില്‍ ഞങ്ങളെ അറിയിക്കുക.
Please let us know if you are willing to contribute to this project.
ഇടപഴകുക | Contact: dclprogramme@gmail.com