അറബി-മലയാളം
അറബി മലയാളം
- Read in English
കേരളത്തിലെ മുഹമ്മദീയ കൊറുന്‍പിന്റെ (മാപ്പിള) ഇടയില്‍ നിലനില്‍ക്കുന്ന / നിന്നിരുന്ന ഒരു കലര്‍പ്പു മൊഴിയാണ് അറവിമലയാളം (അറബിമലയാളം). മലബാറില്‍ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഏറെ പങ്ക് ഈ കലര്‍പ്പു മൊഴിക്കുണ്ട്. പൊന്നാനി മുതല്‍ കാഞ്ഞരങ്കോട് വരെയുള്ള കോട് അറവിമലയാളത്തിന്റെ വിളനിലമായി കരുതപ്പെടുന്നു. മുഹമ്മദീയ മതത്തിനു മുന്നേ തന്നെ അറവികള്‍ക്കു കേരളവുമായി കച്ചവടം വഴി അടുപ്പമുണ്ടായിരുന്നു എന്നിരിക്കെ അറവിമലയാളം വളര്‍ന്നതും പടര്‍ന്നതും ഇസ്ലാമിനാലാണ്.
ഈ കലര്‍പ്പുമൊഴിക്ക് വളരെ വലുതായ ഒരു എഴുത്തിയല്‍ ചെല്‍വം തന്നെയുണ്ട്. ഇതിന്റെ ആറ്റല്‍ നാളുകളില്‍ വടക്കന്‍ മലനാടിന്റെ പൊതുവാമൊഴിയെന്ന നിലയിലേക്ക് അറവിമലയാളം ഉയര്‍ന്നിരുന്നു.വടക്കന്‍ കേരളത്തിലും തെക്കന്‍ കരുനാടകത്തിലുമുള്ള ബിയറികളും (ബ്യാരി) അറവിമലയാളം കറ്റുന്നുണ്ട്.
എന്നിരുന്നാലും, മലയാളത്തിന്റെ മറ്റു കലര്‍പ്പുമൊഴികളെ പോലെ തന്നെ അറവിമലയാളവും ഇന്നു മറഞ്ഞുകൊണ്ടിരിക്കുക ആണ്.
എഴുത്തു മുറ
അറവിയെഴുത്തിനാലാണ് അറവിമലയാളവും എഴുതി വരുന്നത്. നസ്ഖി എന്നറിയപ്പെടുന്ന അറവി എഴുത്തു വടിവത്തിന്റെ ഒരു വകയാണ് അറവിമലയാളമെഴുത്ത്. ഇത് കേരള വടിവ്, മലബാരി, പൊന്നാനി എഴുത്ത്, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അച്ചടിയറവിയുടെ ഇരട്ടിയോളം അക്കനങ്ങള്‍ അറവിമലയാളത്തിലുണ്ട്. അച്ചടിയറവി എഴുതുന്നപോലെ ഉയിരെഴുത്തുകളെ കാട്ടുന്ന അടയാളങ്ങളില്ലാതെ അറവിമലയാളം എഴുതുവാനാകില്ല. മൊത്തമായി അന്‍പതോളം അക്കനങ്ങള്‍ വരുന്ന അറവിമലയാളത്തില്‍ ഩ and ന.എന്നിവ വേര്‍തിരിച്ചെഴുതാറില്ല.
അറവിമലയാളം കൂടാതെ മലബാറിലെ ഏറനാടന്‍ മൊഴിയും മലയാളത്തിന്റെ വകമൊഴിയായ ജെസ്രി എഴുതുവാനും ഈ എഴുത്തു മുറ പയന്‍പെടുത്താറുണ്ട്.
ഉയിരെഴുത്തുകള്‍
അറവിമലയാളം | മലയാളം |
---|---|
اَ | അ |
آ | ആ |
اِ | ഇ |
اِی | ഈ |
اُ | ഉ |
اُو | ഊ |
رْ | ഋ |
ا٘/اࣣ | എ |
ا٘ی | ഏ |
اَيْ | ഐ |
اٗ | ഒ |
اٗو | ഓ |
اَوْ | ഔ |
اَمْ | അം |
മെയ്യെഴുത്തുകള്‍
അറവിമലയാളം | മലയാളം | അറവിമലയാളം | മലയാളം |
---|---|---|---|
ك/ک | ക് | دھ | ധ് |
كھ | ഖ് | ن | ന് |
گ | ഗ് | پ | പ് |
گھ | ഘ് | پھ/ف | ഫ് |
ۼ | ങ് | ب | ബ് |
چ | ച് | بھ | ഭ് |
چھ | ഛ് | م | മ് |
ج | ജ് | ي | യ് |
جھ | ഝ് | ڔ | ര് |
ڿ | ഞ് | ل | ല് |
ڊ | ട് | و | വ് |
ڊھ | ഠ് | ش | ശ് |
ڗ | ഡ് | ۺ | ഷ് |
ڗھ | ഢ് | س | സ് |
ڹ | ണ് | ھ/ﮭ | ഹ് |
ت | ത് | ۻ | ള് |
تھ | ഥ് | ژ | ഴ് |
د | ദ് | ر | റ് |
ڔّ | റ്റ് |
ഉയിരെഴുത്തു കുറികള്‍
പൊതുവെ കിട്ടുന്ന എഴുത്തുചായലുകളൊന്നും എല്ലാ അറവിമലയാള അക്കനങ്ങളും പിന്‍തുണക്കാറില്ല, ആയതിനാല്‍ തനത് എഴുത്തുല്‍ നിന്നും ചുവടെ നല്‍കിയിരിക്കുന്നവയ്ക്ക് വേര്‍തിരിവുകള്‍ കാണാവുന്നതാണ്.
അറവിമലയാളം | മലയാളം |
---|---|
کَ | ക |
کَا | കാ |
کِ | കി |
کِی | കീ |
کُ | കു |
کُو | കൂ |
کْر | കൃ |
کࣣ | കെ |
کࣣی | കേ |
کَْي | കൈ |
کٗ | കൊ |
کٗو | കോ |
کَوْ | കൗ |
کَمْ | കം |
എഴുത്തുതിരിപ്പ്
[തിരുക്കുറള്‍ 391]
کَلکّࣣىڹَتُ پِژَوُکَۻِّلَّاتࣣ کَلکُّکَ ، کڔُّکژِڿَّالَتِلُرَچُّ نَنِّىڊُکَ
കല്ക്കേണ്ടതു പിഴവുകളില്ലാതെ കല്ക്കുക, കറ്റുകഴിഞ്ഞാലതിലുറച്ചു നിന്നീടുക
എഴുത്തുകല
അറവിമലയാളം എഴുത്തുകല വളരേ വലുതാണ്, ഇവയില്‍ ഏറിയപങ്കും പാട്ടുകളുമാണ്. അറവിമലയാളം അതിന്റേതായ പാട്ടു വടിവം പയന്‍പെടുത്തി വരുന്നുണ്ട്, ഇവയില്‍ മാലകള്‍ക്കാണ് ഏറ്റവും മികവാര്‍ന്ന ഇടം നല്‍കിയിരിക്കുന്നത്. മാലകള്‍ വഴി, മുഹമ്മദീയ കല്‍വങ്ങള്‍, കേളിതങ്ങള്‍ എന്നിവയെ ചുറ്റിപറ്റിയുള്ളവയാകുന്നു. മുഹിയുദ്ദീൻ മാലയാണ് മാലകളില്‍ വലുത്, അറവിമലയാള എഴുത്തുകലയുടെ മുകം തന്നെയാണ് മുഹിയുദ്ദീന്‍ മാല എന്നു പറയുവാനാകും.
പാട്ടുകളില്‍ പിന്നീട് വരുന്നത് പടപ്പാട്ടുകളും കല്യാണപാട്ടുകളുമാണ്. പടപ്പാട്ടുകള്‍ മുഹമദ്ദീയരുടെ പല പോരുകളെ പറ്റിയുള്ളവയാണ്. പാട്ടുകള്‍ക്കു പുറമെ കുറാന്‍ മൊഴിമാറ്റലും മറ്റു മുഹമ്മദ്ദീയ ഏടുകളുടെ പൊരുള്‍ തിരിപ്പും നിലവിലുണ്ട്.
ഓവിയങ്ങള്‍
follow us on Instagram