ഉള്ളടക്കം

ഏറനാടന്‍

ഏറനാടന്‍

മലയാളം മൊഴികറ്റത്തില്‍ ഉള്‍പ്പെട്ട ഒരു ദ്രമിള മൊഴിയാണ് ഏറനാടന്‍. മലപ്പുറത്തു പാര്‍ക്കുന്ന ഏറനാടന്‍ കൊറുന്‍പില്‍ പെട്ടവരാണ് ഈ മൊഴി ഉരിയാടുന്നത്. മലയാളവുമായി വലിയ അടുപ്പമുണ്ടെങ്കിലും കന്നടയുടെ ചുവ ഏറനാടനില്‍ അടങ്ങിയിട്ടുണ്ട്. തനതായി ഒരു എഴുത്തുമുറ നിലവില്‍ ഇല്ലെങ്കിലും മലയാളത്തിലും പൊന്നാനി ലിപിയിലും ഏറനാടന്‍ എഴുതാറുണ്ട്.

മലയാളവുമായിയുള്ള ഒത്തുനോക്കല്‍

ഒലിപ്പനുവല്‍

പുതിയ വാക്കുകള്‍ ചേര്‍ക്കാം

ഉയിരൊലികള്‍ മൂക്കുകൊണ്ടു ഇയമ്പുന്ന വഴക്കം ഏറനാടനില്‍ നിലനില്‍ക്കുന്നുണ്ട്. തമിഴിന്റെ വാമൊഴിയില്‍ മരോ (മരം), പണോ (പണം) എന്നു ഇശമ്പുമ്പോള്‍ ഒടുവിലത്തെ ഒകരം പുറപ്പെടുവിപ്പിക്കുമ്പോള്‍ മൂക്ക് പയന്‍പെടുത്തുന്ന വഴക്കത്തെയാണ് മൂക്കുകൊണ്ടു ഇയമ്പുക അല്ലെങ്കില്‍ “അനുനാസികമായുച്ചരിക്കുക” എന്നു വിളിക്കുന്നത്. അതായത് ഉയിരുകള്‍ മെല്ലിനങ്ങളെപ്പോലെ (ങ, ന, മ, ഞ..) പെരുമാറും.

ഏറനാടനിലെ ഞാ (ഞാന്‍) എന്ന വാക്ക് എടുക്കാം. ഇതിലെ ആകരവും ഞ പോലെ മൂക്കിനാല്‍ ഇശമ്പുന്നു. ബെള്ളെ (വെള്ളം), ഇവിടെ ഒടുവിലത്തെ എകരം മൂക്കിനാലാണ് ഉച്ചരിക്കുന്നത്.

മലയാളത്തില്‍ ഒരു വാക്കിന്റെ നടുവില്‍ വരുന്ന കുറില്‍ ഏറനാടനില്‍ നെടിലായി മാറും. എടുത്തുകാട്ടല്‍: ഉലാക്കെ (ഉലക്ക), ഉരേലു (ഉരല്), അവാനു (അവന്‍).
അതുപോലെ മലയാളത്തില്‍ വാക്കുകള്‍ അകരത്തില്‍ ഒടുങ്ങുന്നിടത്ത് ഏറനാടനില്‍ അവ കന്നടയിലെ പോലെ എകരത്തില്‍ ഒടുങ്ങുന്നു. എടുത്തുകാട്ടല്‍: ആമെ (ആമ), തലേ (തല).

മലയാളത്തിന്റെ വടക്കന്‍ മൊഴികളിലും മറ്റും കണ്ടുവരുന്ന പോലെ എന്നത് ഏറനാടനിലും ആയി മാറുന്നു. എടുത്തുകാട്ടല്‍: ചെബി (ചെവി), ബേണോ (വേണോ)
എടുത്തുപറയത്തക്കയുള്ള മറ്റൊരു വേര്‍തിരിവ് മലയാളത്തില്‍ ഴകരം വരുന്നടുത്തെല്ലാം ഏറനാടനില്‍ യകരം അല്ലെങ്കില്‍ ജകരം വരുന്നു എന്നതാണ്. എടുത്തുകാട്ടല്‍: കോയി (കോഴി), നാഴി (നാജി, നായി), പുഴ (പുയെ, പുജെ)
മലയാളത്തിലെ റ്റകരം ഏറനാടനില്‍ ചകരം ആകുന്നു. ഒച്ച (ഒറ്റ), കയച്ചം (കയറ്റം), നെച്ചി (നെറ്റി)


വാക്കു പെരുമാറ്റം

മലയാളത്തില്‍ ഉയിരുള്ളതും ഇല്ലാത്തതുമായ പേര്‍ ചൊല്ലുകളില്‍ -കള്‍എന്ന് ചേര്‍ത്ത് ഒന്നില്‍കൂടുതല്‍ ഉള്ളവയെ കാട്ടുന്നു. എന്നാല്‍ ഏറനാടന്‍ മൊഴിയില്‍ -കള്‍ എന്നത് അനങ്ങാന്‍ കഴിവുള്ളവയുടെ കൂടെ മുറ്റുമേ ചേര്‍ക്കാറുള്ളു.
കുറെ മരം (മരങ്ങള്‍)
കുറെ കല്ലു (കല്ലുകള്‍)

മലയാളത്തിലുള്ളതു പോലെ തന്നെ വരുംകാലത്തെ -ഉം എന്നത് കൊണ്ടു ഏറനാടനിലും കുറിക്കുന്നു. എന്നാല്‍ പോയകാലത്തിലും നികഴ്കാലത്തിനും മലയാളത്തില്‍ നിന്നും വേറിട്ട് -ഉപ്പെ, -ഇപ്പെ, -പ്പെ തുടങ്ങിയവ പെരുമാറി വരുന്നു.

വാക്ക് പോയകാലം നികഴ്ക്കാലം വരുംകാലം
തിന്‍ജ് തിനുപ്പെ (തിന്നു) തിന്‍ജുഗെ (തിന്നുന്നു) തിന്‍ജും (തിന്നും)
തല്ല് തല്ലുപ്പെ (തല്ലി) തല്ലുതു (തല്ലുന്നു) തല്ലും (തല്ലും)

പൊരുള്‍

കൊറുന്‍പ് - സമുദായം | ഉയിരൊലികള്‍ - ഉയിര് + ഒലി (സ്വരശബ്ദങ്ങള്‍) | ഇയമ്പുക - ഉച്ചരിക്കുക | ഇശമ്പുക - ഉച്ചരിക്കുക | പേര്‍ ചൊല്ല് - പേച്ചൊല്‍ (നാമപദം)

പിന്‍കുറിപ്പുകള്‍

  1. Tribal Languages of Kerala, Ravi Sankar S. Nair

ഞങ്ങളെ പിന്‍തുടരുക Instagram