ഉള്ളടക്കം

ചേരരും കേരളവും

ചേരകുലവും കേരളവും


കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ കൊറ്റനിരകളില്‍ ഒന്നായിരുന്നു ചേരര്‍. പഴയ തമിഴകത്തിലെ ചോഴര്‍ക്കും പാണ്ടിയര്‍ക്കും ഒപ്പം പെരുമയുടെ പടവുകള്‍ താണ്ടിയവരായിരുന്നു കേരളത്തിലെ ചേരരും. കോന്‍ അശോകന്റെ കല്ലുവെട്ടുകളിലും യവനരുടെ മൊഴിയിലും ചേര കൊറ്റനിരയുടെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്. കടല്‍പ്പരപ്പായിരുന്ന നെയ്തല്‍ തിണയില്‍ മൂപ്പന്‍മാരായിരുന്നു പിന്നീട് ചേരര്‍ എന്ന പുകഴ്പെട്ട കൊറ്റമായി പടര്‍ന്നു പന്തലിച്ചത് എന്ന ഒരു കേളിതവും നിലനില്‍ക്കുന്നുണ്ട്. കടല്‍ വഴിയുള്ള കച്ചവടത്തിലൂടെ വളര്‍ന്ന ചേരര്‍ വമ്പന്‍ പടയോട്ടങ്ങളിലൂടെ വടക്കു-നടു കേരളവും തമിഴ്നാടിനെ ചില നിലങ്ങളും തങ്ങളുടെ കീഴിലാക്കുകയുണ്ടായി.

കേരളപുത്രര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന ചേരര്‍ കൂടം (സംഘം) കാലയളവിലെ എഴുത്തിന്റെയും കലകളുടെയും വളര്‍ച്ചയില്‍ വലിയ പങ്കുണ്ട് . ബി.സി അഞ്ചാം നൂറ്റാണ്ടിലാണ് ചേര കൊറ്റം (മുന്‍കാല ചേരര്‍) നിലവില്‍ വന്നത് എന്ന് കരുതപ്പെടുന്നു. പില്‍ക്കാല ചേരര്‍ എണ്ണൂറാം സി.യി -ലാണ് നിലവില്‍ വന്നത്. ഇക്കാലത്ത് തമിഴ് (മുന്‍), പഴയ മലയാളം (നടപ്പുമൊഴി) എന്നിവയായിരുന്നു ചേരനാട്ടിലെ മൊഴികള്‍. കുഴമൂര്‍, വഞ്ചി, കാരൂര്‍, തോണ്ടി എന്നിവയായിരുന്നു മുന്‍ചേരരുടെ തലയുഴങ്ങള്‍.

പതിറ്റുപാട്ട്, ചിലപതികാരം തുടങ്ങിയ കൂടം കാല എഴുത്തുകളും ചേരനാട്ടില്‍ എഴുതപ്പെട്ടവയാണ്. ‘മലനാട്ട് വഴക്ക്’ എന്ന എഴുത്തുവഴക്കും ഇവിടെ ഉടലെടുത്തത് തന്നെ. അകനാനൂര്‍, പുറനാനൂര്‍, പതിറ്റുപാട്ട് എന്നിവയില്‍ ചേരരെ കുറിച്ച് പറയുന്നുണ്ട്.


പൊരുള്‍

കൊറ്റനിര - രാജവംശം, dynasty | കോന്‍ - ചക്രവര്‍ത്തി, രാജാതിരാജന്‍ emperor | കല്ലുവെട്ട് - ശിലാരേഖ, കല്ലിലെഴുത്ത് Inscription | യവനര്‍ (സം) - ഗ്രീക്കുകാര്‍ greeks | തിണ - പ്രദേശം, സംഘകാലത്തെ ഭൂമിശാസ്ത്രപരമായ തരംതിരുപ്പ് region | പുകഴ്പെട്ട - പേരെടുത്ത | കേളിതം - കഥ | തലയുഴം - തലസ്ഥാനം | വഴക്ക് - ശൈലി style

വാക്കുശേകരം കാണുക


#ഓവിയങ്ങള്‍


follow us on Instagram