Contents

Glossary

Warning
Work in Progess! Add words or make corrections to the glossary
Warning
Use the Malayalam version for recent updates
Note
s. - sanskrit (s. സത്യം ) | tdbh - tadbhava തത്ഭവം (ചീരാമന്‍ t.) | eur. - european

If you are on a pc use ctrl+f to search


അക - sprout
അകം - inside, mind, place, house
അകം തെളിയുക - to become happy
അകകുലം - sound made with a counch
അകക്കണ്ണ് - wisdom
അകക്കാമ്പ് - mind, heart
അകക്കുരുന്ന് - mind
അകങ്കൈ - palm of the hand
അകങ്കാല്‍ - foot sole
അകങ്കോയില്‍ - harem
അകതളിര്‍ - sensitive heart
അകതാര്‍ - mind
അകത്തണ്ട് - mind, heart
അകത്തമ്മ - a brahmin woman
അകത്തഴി - Household expenses
അകത്താ - housewife
അകത്തവര്‍ - housewife
അകത്താന്‍ - lord of the house
അകത്തിയര്‍ - sage agastya
അകത്തുചാര്‍ന്നവര്‍ - relatives
അകത്തൂട് - walled house, palace
അകന്നവര്‍ - Those who went far away
അകമന - house inside
അകമല - gorge, canyon, ravine
അകമലിവ് - kindness
അകമിയം - secret
അകമുടയാന്‍ - lord of the house, husband
അകമുടയാള്‍ - lover fem.
അകവില - market price
അകഴുക - to dig
അകറ്റല്‍ - removal
അകറ്റുക - to seperate
അകായ് - inside of the house
അകിട് - breast of cattle
അകിര്‍ച്ച - scream
അകിഴുക - to dig
tdbh അക്കം - digit, number

അച

അച്ച് - alphabet, press
tdbh അച്ചന്‍ - father
അച്ചടി - printing
അച്ചടികൂടം - Printing press
അച്ചുതണ്ട് - axis

അട

അടിവയര്‍ - abdomen
അടിവയറ്റു - abdominal
അടിക്കുറിപ്പ് - footnotes

അന

അന്‍പ് - love, affection
അന്‍പന്‍ - friend
അന്‍പാള്‍ - lover
അന്തണന്‍ - brahmin

അപ

അപ്പന്‍ - father, dad

അര

അരിപ്പം - scarcity

അല

അല - wave
അലയാഴി - tidal sea
അലങ്ങല്‍ - noice, commotion
അല്ലാത്തത് - which is not | അല്ലാ - non

അഴ

അഴ - clothes line
അഴകി - beautiful person fem, beautiful lady
അഴകന്‍ - handsome person
അഴകത്തി - beautiful person fem, beautiful lady
അഴകുക - to be beautiful
അഴകുത് - beatuful
അഴകെരുത് - good oxen
അഴക് - beauty, attractiveness , suitableness
അഴറുക - to suffer grief, to lament
അഴല്‍ - grief, sadness , regret , remorse
അഴല്‍ച്ച - grief, great sadness
അഴല്‍പ്പാട് - sadness, inner pain, grief
അഴലാഴി - the depth of grief

അഴി - estuary
അഴി - bolt, bar
അഴി എണ്ണുക - to go to prison
അഴികം - backyard
അഴിച്ചല്‍ - destruction
അഴിച്ചില്‍ - destruction
അഴിഞ്ഞില്‍ - alangium hexapetalum
അഴിപ്പുര - prison, jail
അഴിന്തി - deep swamp

അഴു - stone wall
അഴുക - to lament, to grieve
അഴുകള്ളന്‍ - one who pretends to be in grief
അഴുകുക - to spoil, to decay, disintegrate
അഴുകുരല്‍ - crying
അഴുക്ക - bad, dirty
അഴുത്ത് - hole
അഴുത്തുക - to make a hole
അഴുന്തുക - to be in sorrow, to lament
അഴുന്തി - seep swamp

അറ

അറ - compartment, pocket, small room
അറപ്പ് - hate, disgust
അറം - dharma, morality, virtue
അറക്കുക - to slaughter
അറക്കുട്ടി - small window
അറനെറി - virtue and truth

അറികുറി - notification
അറിന്തര്‍ - the wise, knowledgeable
അറിമുകം - familiarity
അറിയാമ - ignorance
അറിയിപ്പ് - notification, advertisement , petition, information
അറിയുക - to understand, to know
അറിവാക്കന്‍മാര്‍ - knowledgeable
അറിവാളന്‍ - knowledgeable person, a wise man
അറിവുചീട്ട് - notification letter, petition
അറിവാളി - knowledgeable
അറിവോന്‍ - a wise man, one who has knowledge
അറിവോര്‍ - the wise
അറിവ് - consciousness, knowledge, wisdom, familiarity
അറിവ് - understanding , scholarship
അറിവുകേട് - ignorance

അറുക - to end
അറുകുല - brutal murder
അറുകൊല - brutal murder
അറുതലി - widow
അറുതാലി - widow
അറുതി - the end, death
അറുത് - destruction
അറുവര്‍ - six people
അറുവല - brutal murder
അറുവാണിച്ചി - prostitute, whore
അറുമ്പ് - scarcity
അറുപ്പ് - slaughter
അറുളി - a kind of chisel


ആക

ആക - ആയി, ആയിട്ട്, ആയിരിക്കുന്നതിനാല്‍
ആക - ആകെ, മുഴുവനും
ആകം - s. മനസ്സ്
ആകാത - ആകാത്ത
ആകാത്ത - s. അസാധ്യമായ, ആയിത്തീരാത്ത

ആണ

ആണ്‍കോയ്മ - s. പുരുഷ മേധാവിത്വം
ആണ്ടറുതി - s. വര്‍ഷാവസാനം

ആര

ആരായുക - s. അന്വേഷിക്കുക , s. ചോദിക്കുക
ആരായ്ചി - s. അന്വേഷണം
ആരാഴ്ചി - s. അന്വേഷണം, s. ഗവേഷണം

ആള

ആള്‍ - s. മനുഷ്യന്‍, s. വ്യക്തി
ആളുകള്‍ - s. ജനം
ആള്‍ക്കാര്‍ - s. ജനം
ആള്‍ത്തുക - s. ജനസംഘ്യ
ആളന്‍ - s. ഭരിക്കുന്നവന്‍ , s. ഭരണകര്‍ത്താവ്
ആളുക - s. ഭരിക്കുക , ആളി കത്തുക
ആള്‍ക്കോയ്മ - s. ജനാധിപത്യം

ആഴ

ആഴം - താഴ്ച
ആഴി - s. ഗര്‍ത്തം , s. സമുദ്രം, s. ചക്രം, തീക്കുഴി
ആഴിപ്പെണ്ണ് - s. മഹാലക്ഷ്മി
ആഴിമകള്‍ - s. മഹാലക്ഷ്മി
ആഴിയാന്‍ - s. ചക്രായുധന്‍, മഹാവിഷ്ണു
ആഴിവേന്തന്‍ - s. വരുണന്‍, സമുദ്രാധിപന്‍
ആഴുക - മുഴുകുക, ലയിക്കുക
ആഴുകാല്‍ - s. കഷ്ടസ്ഥിതി
ആഴെ - ആഴത്തില്‍

ആറ

ആറ് - s. നദി
ആറാടുക - കുളിക്കുക, മുങ്ങുക
ആറാട്ട് - കുളി, s.സ്നാനം
ആറാട്ട് - s. ഉത്സവം, s. ആഘോഷം
ആറാട്ടം - കുളി
ആറാട്ടി - അപകട വിവരം അറിയുക്കുന്നത്
ആറാട്ടുക - വിഗ്രഹത്തെ നദിയിലോ മറ്റോ കുളിപ്പിക്കുക
ആറാമായ - അറമായ ഭാഷ
ആറാറ് - ആറുവീതം
ആറുകാല്‍ - വണ്ട്
ആറുകാല്‍ക്കട്ടില്‍ - s. ശവമഞ്ചം
ആറുവാ - ആര്‍പ്പുവിളി
ആര്‍വാ - ആര്‍പ്പുവിളി
ആറെ - വിനയോട് (ക്രിയയോട്) ചേരുന്നത്; അപ്പോള്‍, പിന്നെ; പോയാറെ > പോയിട്ട്


ഇകഴ്ത്തല്‍ - s. മാനഹാനി, s. അപമാനിക്കല്‍
ഇകഴ്ത്തുക - s. അപമാനിക്കുക
ഇട - s. സാധ്യത
ഇടയിനം - s. അന്തസ്ഥകള്‍
ഇടയെഴുത്ത് - s. അന്തസ്ഥകള്‍ (അക്ഷരങ്ങള്‍)
ഇടം - s. സ്ഥലം
ഇടിപ്പിടം - s. ആസ്ഥാനം
ഇടപാട് - s. വ്യവഹാരം, s. പരിപാടി
ഇമ്പം - s. ഇഷ്ടം
ഇമ്പപ്പെടുക - s. ഇഷ്ടപ്പെടുക
ഇനിപ്പ് - s. മധുരം
ഇറ്റ് - s. ബിന്ദു, പുള്ളി, തുള്ളി


ഈങ്ങുക - അടങ്ങുക, s. മുഷിയുക ഈഞ്ഞല്‍ - മീന്‍ചിറക്
ഈടം - ar. ജാമ്യം, s. സൂക്ഷിച്ചുവയ്ക്കുന്നത്
ഈടുവയ്പ്പ് - s. നിക്ഷേപം
ഈടറവ് - s. അഭിമാനക്ഷയം
ഈടറ്റ - s. തുല്യമില്ലാത്ത, ബലമില്ലാത്ത
ഈടാക്കുക - s/ar? വസൂലാക്കുക
ഈട് - ar. ജാമ്യം, പണയം, s. ബലം
ഈടാര്‍ന്ന - s. ശക്തിയുള്ള, s. ബലമായ
ഈടി - s. ശക്തിയുള്ള, s. ബലമായ
ഈടികളിക്കുക - തുള്ളിക്കളിക്കുക
ഈടിന - s. വര്‍ധിച്ച
ഈടിയ - s. ബലമുള്ള
ഈടിരുപ്പ് - s. നിക്ഷേപം, കരുതി വച്ചിരിക്കുന്ന ധനം
ഈടുക - s. പുഷ്ടിപ്പെടുക, കൂടുതലാകുക
ഈടുമാട് - അതിര്‍, കയ്യാല, വരമ്പ്
ഈടുമേട് - നിരപ്പില്ലാത്ത, കുണ്ടും കുഴിയും
ഈടേറ്റം - മുന്നേറ്റം, s. ശക്തിവര്‍ധന
ഈടുമുട്ട് - s. വിരോധം, എതിര്‍പ്പ്
ഈട്ട - കയ്യാല
ഈട്ടം- s. സംഭരണം
ഈട്ടം- s. സംഭരിക്കല്‍, s. സമ്പാതിക്കല്‍
ഈട്ട് - നേട്ടം, s. ലാഭം

ഈണം - s. രാഗം, s. ക്രമം
ഈണ്ടുക - s. സമ്പാദിക്കുക, ശേഖരിക്കുക

ഈത്ത - ഈന്തപ്പന
ഈത്തള്‍ - ഇവ
ഈത്തുവാ - ചാളുവ
ഈത്ത് - വണ്ടിയുടെ ദണ്ഡ്
ഈനുക - s.പ്രസവിക്കുക
ഈമ്പുക - s. ചൂഷണം ചെയ്യുക
ഈയ്യക്കോല്‍ - s. പെന്‍സില്‍
ഈരടി - രണ്ടുകാലടി
ഈരണ - രണ്ടു ജോഡി
ഈള - s. കഫം, ഉമിനീര്‍
ഈളി - ചെറിയ വാള്‍

ഈറ - s. കോപം
ഈറം - ഈര്‍പ്പം
ഈറ് - s. കോപം

ഈറ്റില്ലം - s. പ്രസവമുറി
ഈറ്റുവിളി - s. പ്രസവവേദന കൊണ്ടുള്ള വിളി
ഈറ്റപ്പുലി - s. പ്രസവിച്ച പുലി
ഈറ്റപ്പാമ്പ് - s. മുട്ടയിട്ട പാമ്പ്
ഈറ്റപ്പുല - s. പ്രസവത്തിന്റെ വാലായ്മ
ഈറ്റാ - ഇത്തരത്തിലുള്ള
ഈറ്റുനായി - s. പ്രസവിച്ച നായ്
ഈറ്റുകിടക്ക - s. പ്രസവ കിടക്ക, s. പ്രസവ ശയ്യ
ഈറ്റുനോവ് - s. പ്രസവവേദന
ഈറ്റ് - s. പ്രസവം
ഈറ്റം - s. ഗര്‍ഭാശയം
ഈറ്റിനം - ചെറിയ മൃഗങ്ങളുടെ കൂട്ടം
ഈറ്റുകാരി - s. കുഞ്ഞിനെ പരിപാലിക്കുന്ന ശുശ്രൂഷക
ഈറ്റുനോവ് - s. പ്രസവവേദന
ഈറ്റുവാതി - s.ഗര്‍ഭപാത്രം
ഈറ്റെടുക്കുക - s. പ്രസവമെടുക്കുക
ഈറ്റത്തം - s. പിശുക്ക്
ഈറ്റ - s. പിശുക്കന്‍
ഈറ്റപ്പുര - s. പ്രസവമുറി

ഈഴം - s. ശ്രീലങ്ക
ഈഴക്കാശ് - ചോളനാണയം
ഈഴത്തുനാട് - s. ശ്രീലങ്ക, s. സിംഹളദ്വീപ്
ഈഴത്തുരുത്ത് - s. സിംഹള ദ്വീപ്, ലങ്ക


ഉണ്മ - s. വസ്തുത , s. യാഥാര്ത്യം
ഉയിര്‍ - s. ജീവന്‍
ഉയിര്‍ക്കുക - s. ജീവിക്കുക
ഉയിര്‍ - s. സ്വരാക്ഷരം, s. സ്വരം (സ്വരാക്ഷരം)
ഉയിരറ്റ - s. ജീവനില്ലാത്ത
ഉയിരെഴുത്ത് - s. സ്വരാക്ഷരം
ഉള്ള്, ഉള്ളം - s. മനസ്സ്
ഉരിയാടല്‍ - s. സംസാരം
ഉടല്‍ - s. ദേഹം
ഉയിരെഴുത്ത് - s. സ്വരാക്ഷരം
ഉയിരുറവ് - s. ജീവോത്പത്തിയെ കുറിച്ചുള്ള പഠനം
ഉരി - s. വാക്ക്
ഉരിമ - s. ഉടമസ്ഥത , s. അവകാശം
ഉറക്കറ - കിടപ്പുമുറി
ഉഴ - s. സ്ഥലം, ഇടം
ഉഴയ്ക്കുക - s. കഠിനപ്രയത്നം ചെയ്യുക , s. അധ്വാനിക്കുക
ഉറ്ററിവ് - s. തത്ത്വജ്ഞാനം , s. യാഥാസ്ഥിതിക ബോധം
ഉള്‍ക്കരുത്ത് - മനസാക്ഷി s.


ഊടറിവ് - s. സൂക്ഷമജ്ഞാനം
ഊടം - s. ഊഹം, s. ആശയം , s. കാര്യജ്ഞാനം
ഊര്‍പ്പ് - s. അവകാശം


എഴിനി - തിരശ്ശീല, s. യവനന്‍
എഴിച്ച - s. അഭിവൃദ്ധി , വളര്‍ച്ച
എഴുത്തുതീരുവ - eur. ഓഡിറ്റിങ്ങ്
എഴുത്തന്‍ - എഴുത്തുകാരന്‍
എഴുത്തുമുറ - s. വര്‍ണ്ണവിന്യാസശാസ്ത്രം, eur. ഓര്‍ത്തോഗ്രഫി


ഏക്ക് - s. ആജ്ഞ
ഏട് - s. പുസ്തകം , s. ഗ്രന്ഥം


ഒന

ഒന്നിപ്പ് - s. ഐക്യം
ഒന്നിയ - s. യോജിച്ച, ചേര്‍ന്ന
ഒന്നുക - s. യോജിക്കുക, s. സമ്മതിക്കുക
ഒന്നേന്ന് - s. ആദ്യമായി
ഒന്നോടെ - s. സമസ്തവും

ഒപ

ഒപ്പനിരപ്പ് - s. സമനിരപ്പ്
ഒപ്പന്തം - s. വാഗ്ദാനം, s. സന്ധി, ഉടമ്പടി
ഒപ്പരം - s. യോജിപ്പ്
ഒപ്പല്‍ - ഒപ്പിയെടുക്കല്‍
ഒപ്പവര്‍ - s. തുല്യര്‍
ഒപ്പാരം - ഒരുമിപ്പ്
ഒപ്പാരത്തം - s. ഉപചാരവാക്ക്
ഒപ്പാരന്‍ - s. മധ്യസ്ഥന്‍
ഒപ്പാരി - s. മുഖസ്തുതി
ഒപ്പാര് - മറ്റോരാളിന്റെ അഭിപ്രായത്തെ പിന്‍ന്താങ്ങല്‍
ഒപ്പിയാന്‍ - ദുരുദ്ദേശത്തോടെ മറ്റുള്ളവരുടെ ഒപ്പുകള്‍ ശേഖരിക്കുന്നയാള്‍
ഒപ്പുക - ഒന്ന് മറ്റൊന്നിനുമേല്‍ പതിയത്തക്ക അമര്‍ത്തുക; ക്യാമറക്കണ്ണുകള്‍ പടം ഒപ്പി
ഒപ്പുകാണം - s. സാക്ഷിപ്പടി
ഒപ്പുമുറി - ഉടമ്പടി, കരാര്‍
ഒപ്പോല - ഉരമ്പടി പത്രം

ഒമ

ഒമയുക - ചൊറിയുക
ഒമ്മ - s. തുല്യത, s. സാദൃശ്യം

ഒയ

ഒയ്യാരം - s. ശൃംഗാരഭാവം, s. നാട്യം

ഒര

ഒരിക്ക് - s. ഐക്യം
ഒരിക്കം - s. സന്നദ്ധത
ഒരുക്കം - s. സന്നദ്ധത, s. സജ്ജീകരണം, s. വേഷവിധാനം
ഒരുക്കുപടി - s. സാമഗ്രി, s. ഉപകരണം
ഒരുക്കുപിടി - s. സാമഗ്രി, s. ഉപകരണം
ഒരുക്കം - തയ്യാര്‍ (from arabic)

ഒല

ഒലി - s. ശബ്ദം
പു. ഒലിപ്പനുവല്‍ - s. ശബ്ദശാസ്ത്രം
ഒലിയളവ് - ഒരു ശബ്ദത്തിന്റെ അളവ്, s. മാത്ര

ഒവ

ഒവ്വാ - s. സാധ്യമല്ല, ഒക്കുകയില്ല, s. സമ്മതിക്കാനാകുന്നതല്ല
ഒവ്വാത്ത - ഒക്കാത്ത, s. യോജിക്കാത്ത
ഒവ്വായ്മ - ചേര്‍ച്ചയില്ലായ്മ
ഒവ്വുക - ചേരുക

ഒള

ഒളം - അളവ്
ഒളി - മറവ്, s. രഹസ്യം
ഒളി - s. പ്രകാശം, s. കാന്തി, s. കീര്‍ത്തി
ഒളിനായര്‍ - s. രഹസ്യകാമുകന്‍, ജാരന്‍
ഒളിപ്പോര് - മറഞ്ഞിരുന്നുള്ള യുദ്ധം, eur. ഗറില്ലാ യുദ്ധം
ഒളിപ്പ് - ഒളിച്ചുവയ്ക്കല്‍
ഒളിമിന്നല്‍ - s. ശോഭ
eur. ഒളിമ്പിക്കളികള്‍ - ഒളിമ്പിക്സ്
ഒളിയമ്പ് - s. ഗൂഢമായി നടത്തുന്ന ആക്രമണം, ഒളിഞ്ഞിരുന്ന അയക്കുന്ന അമ്പ്
ഒളിര്‍വ് - s. പ്രകാശം, s. ശോഭ
ഒളിപറയുക - s. രഹസ്യം പറയുക

ഒഴ

ഒഴച്ചല്‍ - സം പരിഹാരം, s. നിവൃത്തി, വിട്ടുമാറല്‍
ഒഴാല്‍ - തൊഴുത്തിന്റെ വാതില്‍
ഒഴിവിഴി - ഒഴിഞ്ഞുമാറാനുള്ള വഴി, ചുമതലയില്‍ നിന്നും മാറല്‍, s. പ്രതിവിധി
ഒഴിച്ചല്‍ - സം പരിഹാരം, s. നിവൃത്തി, വിട്ടുമാറല്‍
ഒഴുക്കം - ഒഴുക്ക് , s. ക്രമം
ഒഴുക്കറ - കൂട്ടലോഹം
ഒഴുക്കവി - അമ്പലത്തില്‍ പതിവുള്ള നിവേദ്യം
ഒഴുങ്ക് - മുറ, s. ക്രമം, s. രിതി

ഒറ

ഒറ - നൂറ് , ഉറ
ഓറയുക - ഉറയുക
ഓറ്റക്കൊമ്പന്‍ - ഒരു കൊമ്പു മാത്രമുള്ളവന്‍, s. ഗണപതി
ഒറ്റത്തടി - s. ശാഖകളില്ലാത്ത വൃക്ഷ ഇനങ്ങള്‍ , s. കല്യാണം കഴിക്കാത്തയാള്‍
ഓറ്റന്‍ - ഒറ്റുകാരന്‍
ഒറ്റിക്കുക - s. ചാരപ്രവൃത്തി ചെയ്യിക്കുക
ഒറ്റിവഴങ്ങുക - s. ഗൂഢാലോജന നടത്തുക
ഒറ്റുക - s. രഹസ്യമായി അറിവു കൊടുക്കുക, s. വിശ്വാസവഞ്ചന ചെയ്യുക
ഒറ്റുകാണം - ഒറ്റുന്നതിനുള്ള പ്രതിഫലം


ഓരുക്കുട്ടുക - ശേഖരിക്കുക

ഓക

ഓക് - ഓവ്, s. പ്രണാളി
ഓക്കാനം - s. ഛര്‍ദിക്കാനുള്ള തികട്ടല്‍
ഓകുക - s. സംഭോഗം ചെയ്യുക

ഓങ

ഓങ്കില്‍ - വേഴാമ്പല്‍
ഓങ്ങുക - ഒരുങ്ങുക, s. ഉദ്യമിക്കുക
ഓങ്ങല്‍ - മല

ഓച

ഓച - s. ശബ്ദം, s. കീര്‍ത്തി
ഓശ - s. ശബ്ദം
ഓച്ചാനം - s. ആദരഭാവം, വണക്കം
ഓച്ചാനിക്കുക - s. വിനയം പ്രകടിപ്പിക്കുക
ഓച്ചുക - s. വഹിക്കുക, ഉയര്‍ത്തുക, എറിയുക

ഓട

ഓടം - വള്ളം, വഞ്ചി
ഓടല്‍ - ഓട്ടം
ഓടെ - മൊത്തത്തില്‍, ആകെ, പൊതുവേ

ഓണ

ഓണക്കോടി - ഓണത്തിനു സമ്മാനമായി കൊടുക്കുന്ന വസ്ത്രം
ഓണത്തപ്പന്‍ - s. മഹാബലി

ഓത

ഓതക്കാല്‍ - മന്ത്
ഓതന്‍ - ഈറന്‍
ഓതല്‍ - s. വേദാധ്യയനം, സം പഠിക്കല്‍, s. വായിക്കല്‍
ഓതിക്കുക - s. പഠിപ്പിക്കുക, s. മതഗ്രന്ഥം ചൊല്ലിക്കുക
ഓതുക - s. മന്ത്രം ഉച്ചരിക്കുക, tdbh വായിക്കുക, ചൊല്ലിപ്പഠിക്കുക, s. വേദോച്ചാരണം ചെയ്യുക

ഓന

ഓന്താന്‍ - ഓന്ത്
ഓന്തില്‍ - ഓന്ത്
ഓന്തുകൊത്തി - പ്രാപ്പിടിയന്‍
ഓന്‍ - അവന്‍

ഓപ

ഓപി - s. സ്നേഹം
ഓപ്പ - s. സഹോദരന്‍, ഉടപ്പിറന്നവന്‍
ഓപ്പം - മിനുസപ്പെടുത്തല്‍
ഓപ്പക്കാര്‍ - s. സഹോദരങ്ങള്‍, അടുത്തു ബന്ധമുള്ളവര്‍
ഓപ്പക്കേട് - s. ഭംഗികേട്, വ്യത്യാസം
ഓപ്പുക - ഉയര്‍ത്തുക
ഓപ്പുകോല്‍ - മിനുക്കാനുള്ള ഉപകരണം

ഓമ

ഓമന - s. വാത്സല്യഭാജനം, s. പ്രിയപ്പെട്ട
ഓമനക്കുഴമ്പന്‍ - s. ശൃംഗാരക്കുഴമ്പന്‍
ഓമനക്കുഴി - നുണക്കുഴി
ഓമനത്തം - s. വാത്സല്യം, s. മനോഹാരിത
ഓമനപ്പേര് - ചെല്ലപ്പേര്, s. വാത്സല്യത്താല്‍ വിളിക്കുന്ന പേര്
ഓമിടുക - s. സമ്മതിക്കുക
ഓമനിക്കുക - s. ലാളിക്കുക
ഓമ്പുക - ഓമനിക്കുക, താലോലിക്കുക

ഓയ

ഓയാതെ - s. ക്ഷീണിക്കാതെ
ഓയാമാരി - s. അവസാനിക്കാത്ത വിഷയം
ഓയുക - s. ക്ഷീണിക്കുക, s. അവസാനിക്കുക

ഓര

ഓരാണ്ടന്‍ - s. ഏകവാര്‍ഷിക
ഓരാണ്ടിക - ആണ്ടുബലി
ഓരാണ്ട് - s. ഒരു വര്‍ഷം
ഓരാതെ - ഓര്‍ക്കാതെ, s. വിചാരിച്ചിരിക്കാതെ
ഓരാത്ത - ഓര്‍ക്കാത്ത
ഓരി - നരിയുടെയും നായയുടെയും ഒക്കെ കൂവല്‍
ഓരായ്മ - ഓര്‍ക്കാതെ ഇരിക്കല്‍, ഇല്ലതിരിക്കല്‍
ഓര്‍ - അവര്‍
ഓരുക - ഓര്‍ക്കുക, s. വിചാരിക്കുക, s. ആലോചിക്കുക
ഓരുനിലം - ഉവര്‍നിലം
ഓരുപ്പ് - മണ്ണുപ്പ്
ഓരോരിക്കല്‍ - ഓരോ സമയത്ത്

ഓല

ഓല - തെങ്ങ് പന എന്നിവയുടെ ഇല, s. പ്രമാണം
ഓലക്കുട - ഓലകൊണ്ടുള്ള കുട
ഓലയെഴുത്ത് - s. പ്രമാണമെഴുത്ത്
ഓലയാക്കല്‍ - s. പ്രമാണമാക്കല്‍
ഓലക്കം - s. പ്രൗഢി, s. പ്രഭാവം, s. മഹത്ത്വം
ഓലക്കരണം - s. ആധാരം
ഓലിയാന്‍ - കുറുക്കന്‍
eur. ഓലി - ഒലിവു മരം
ഓലി - ചെറിയ കുളം
ഓലുക - വെള്ളം തുള്ളിയായി വീഴുക, ഒലിക്കുക

ഓവ

ഓവറ - ഓവുമുറി, eur. ടൊയിലറ്റ്
ഓവി - s. സ്നേഹം
ഓവിയം - s. ചിത്രം, s. പ്രതിമ, s. ഛായ
ഓവിയര്‍ - s. താപസന്മാര്‍, s. ചിത്രക്കാരന്മാര്‍

ഓള

ഓളിയം - s. അസഭ്യം
ഓളിയാന്‍ - s. ജാരപുത്രന്‍
ഓള്‍ - അവള്‍, s. ഭാര്യ
ഓളുക - ഓളിയിടുക

ഓഴ

ഓഴുക - ഒഴുകുക
ഓഴുവന്‍ - മലയുടെ അടിവാരം


കട്ടായം - s. നിശ്ചിതത്വം , s. ദൃഡത
കടപ്പാട് - s. ബാധ്യത
കയറുക - s. പ്രവേശിക്കുക
കയറ്റം - s. പ്രവേശനം
കര - s. ദേശം
കരുവിന - s. ദുരിതം , s. ചീത്ത പ്രവൃത്തി
കരുവി - s. ഉപകരണം , s. ആയുധം
കല്ലള - s. ഗുഹ
കല്ലറ - s. ശവകുടീരം
കല്ലുവെട്ട് - s. ശിലാരേഖ
കല്ലിലെഴുത്ത് - s. ശിലാരേഖ
കളരിക്കോഴ - s. സഭാകമ്പം
കള്ളം - നേരുകേട് , പൊയ്, s. അസത്യം
കളിവാക്ക് - s. തമാശ

കറം - s. ക്രുരത, കടുപ്പം
കറ്റക്കുഴലി - s. സുന്ദരി
കറ്റം - കുട്ടം, s. കളങ്കം
കറ്റക്കാര്‍ - s. കറുത്തമേഘം

കാ

കാവലാ | കാവലാളി - കാവല്‍ നില്ക്കുന്നയാള്‍,
കാവലന്‍ - s. രക്ഷകന്‍ , s. രാജാവ്
കാവക്കാരന്‍ - s. മര്യാദക്കാരന്‍
കാഴ്ചപ്പുറം - പുറമേനി , s. ബാഹ്യഭാഗം
കാഴ്ചപ്പറ്റ് - ഒരു വസ്തു കണ്‍മുന്നില്‍ നിന്നു മറഞ്ഞിട്ടും അതിന്റെ രൂപം മറഞ്ഞുപോകാതെയിരിക്ക, s. ദൃഷ്ടിവാസന
കാല്‍വിളക്ക് - നിലവിളക്ക്
കാല്‍മടക്കം - s. മലവസര്‍ജനം
കാല്‍നട - s. പദയാത്ര , s. അതിസാരം
കാല്‍ത്താര്‍ - s. പാദം
കാല്‍ച്ചുവട് - കാലടി, s. പാദം
കാല്‍ത്തളിര്‍ - s. പാദം
കാല്‍ക്കുപ്പായം - കാലുറ
കാല്‍ച്ചട്ട - eur. സൊക്ക്സ്

കി

കിള്ളി - s. അല്പം
കിളര്‍ - s. വര്‍ധന , ഉയര്‍ച്ച ; ഉയര്‍ന്ന, s. വര്‍ധിച്ച
കിളര്‍ - s. പ്രകാശം , s. ശോഭ
കിളരം - ഉയരം
കിളരെ - ഉയരത്തില്‍
കിളിച്ചല്‍ - s. മോഹാലസ്യം
കിളിയോല - കണക്കോല

കിഴാന്‍ - s. ഉടമസ്ഥന്‍ , s. പ്രഭു
കിഴവ് - s. വാര്‍ധക്യം
കിഴലി - s. മാംസം
കിഴമാറ് - കിഴക്കു ദിക്ക്

കിഴുമാട് - s. മന്ദബുദ്ധി
കിഴറ്റുക - പുറത്തേക്ക് തള്ളുക
കിഴത്തരം - കീഴ്ത്തരം, കുറഞ്ഞ നിലവാരമുള്ള
കിഴുത്തല - s. ദ്വാരം

കീ

കീഴിടം - s. സാമന്തരാജ്യം
കീഴയക്കം - മുന്‍നടപടി, കീഴ്പതിവ്
കീഴുടമ - കുടിയാന്‍
കീഴുലക് - s. പാതാളം
കീഴൊതുക്കം - s. അനുസരണ , s. വിനയം, s. വിധേയഭാവം
കിഴേടം - s. സാമന്തരാജ്യം
കീഴകുത്തക - പ്രധാന കുത്തകയുടെ കീഴിലുള്ള കുത്തക
കീഴ്ക്കോയ്മ - s. സാമന്തരാജ്യം
കീഴനടപ്പ് - പണ്ടുകാലത്തെ സമ്പ്രദായം, s. പുരാതന സമ്പ്രദായം
കീഴ്നാള്‍ - കഴിഞ്ഞ കാലം, മുന്‍കാലം
കീഴ്പാല്‍ - താണജാതി
കീഴ്മ - തോല്‍വി, s. അവമതി
കീഴ്മന്നന്‍ - s. സാമന്തരാജാവ്
കീഴ്വണക്കം - s. അനുസരണം, s. വിധേയത
കീഴ്വാക്ക് - s. ശകാരം, s. നിന്ദ്യമായ ഭാഷ
കീഴിടം - s. രാജാവിന്റെ അധീനതയിലുള്ള രാജ്യം , ഇടവക
കീഴാണ്ട് - പോയവര്‍ഷം
കീഴറുക - കാലുവാരലിന് ഇടയാകുക
കീഴറക്കുക - തിരങ്കം വയ്ക്കുക, കാലുവാരുക
കീഴടിയുക - s. അധഃപതിക്കുക
കീഴടക്കുക - s. സ്വാധീനത്തില്‍ കൊണ്ടുവരുക , നിയന്ത്രണത്തിനു കീഴിലാക്കുക, കൈവശപ്പെടുത്തുക

കു

കുട്ടിനി - s. വേശ്യ
കുട്ടിത്തം - s. ബാല്യം
കുട്ടാരം - s. സ്ത്രീസംഗം
കുട്ടാഴി - അമ്പലത്തിലേക്ക് സംഭാവന ചെയ്യുന്ന ധനം
കുടിയിലാര്‍ - കുടിയാനവന്മാര്‍
കുടിയിരുപ്പ് - പാര്‍പ്പ്, s. വാസം, s. ഗ്രാമം , ദേവതകള്‍ കുടിയിരുത്തിയിരുക്കുന്ന ഇടം
കുടിയാണ്മ - കുടിയായ്മ
കുടിമ - പാര്‍പ്പ്, s. വാസം , s. കാര്‍ഷികവൃതി
കുടിയിട - ആള്‍പ്പാര്‍പ്പ് ഉള്ള ഇടം
കുറ്റനാഴി- കള്ളനാഴി, s. ന്യൂനതയുള്ള നാഴി
കുറുമ്പ് - s. ധിക്കാരം , s. കുസൃതി , s. ശാഠ്യം
കുറിയോല - കത്ത്, കുറിപ്പ്, ഓലയിലെഴുതിയ ഉത്തരവ്, s. ആജ്ഞാപത്രം
കുറുക - s. ആവശ്യപ്പെടുക, s. വിവരിക്കുക
കുറുപാട് - s. താല്‍പര്യം, s. തന്ത്രം , s. ഉപായംs. , s. രാജ്യവിഭാഗം
കുഴപ്പം - s. പ്രശ്നം

കൂ

കൂരിയാന്‍ - ശരീരവളര്‍ച്ച ഇല്ലാത്തയാള്‍
കൂരമ്പ് - കൂര്‍ത്ത അമ്പ്
കൂറ്ററുപ്പ് - s. സ്നേഹഭംഗം
കൂറിടുക - പങ്കിടുക, s. കഷണങ്ങളാക്കുക, s. ഭാഗം വയ്ക്കുക
കുറില്‍ - s. ഹ്രസ്വസ്വരം
കുറിലെഴുത്ത് - s. ഹ്രസ്വസ്വരാക്ഷരം
കൂറുക - s. വിവരിക്കുക , s. പ്രഖ്യാപിക്കുക , പറയുക, കരുതുക, കണക്കാക്കുക, s. ആവശ്യപ്പെടുക
കൂറാളി - പങ്കിടുന്നയാള്‍, കൂറുള്ളയാള്‍
കൂറടക്കം - s. അവയപ്പൊരുത്തം
കൂറുവാഴ്ച - മൂപ്പുമുറയ്ക്ക് ഭരണം കിട്ടുന്ന അവകാശക്രമം
കൂറ്റുവന്‍ - s. യമന്‍
കൂറ്റാരം - s. ബഹളം , s. ശബ്ദകോലാഹലം
കൂറ്റായ്മ - s. മൈത്രി , s. സ്നേഹം , കൂട്ടായ്മ, പങ്കാളിത്തം
കുറ്റുകാരന്‍ - s. പക്ഷക്കാരന്‍
കൂറ്റ് - s. മനുഷ്യശബ്ദം, ഒച്ച
കൂറ്റ് - s. പക്ഷം
കൂഴ്ത്തുക- s. ആഹ്ലാദിക്കുക

കെ

കെട്ടിവരവ് - s. ആദായം

കൊ

കൊടുവിനയന്‍ - s. മഹാപാപി (കൊടിയ വിന ചെയ്തവന്‍)
കൊടുവാക്ക് - s. പരുഷമായ വാക്ക്
കൊടുമ്പകല്‍ - നട്ടുച്ച
കൊടുപ്പ് - s. ദാനം , കൊടുക്കല്‍
കൊടുപ്പം - s. ഭയങ്കരത , s. ഭീകരാവസ്ഥ , s. ക്രൂരത
കൊടുത് - s. ഉഗ്രമായത് , s. ക്രൂരമായത്
കൊടുങ്കാളി - s. ഭദ്രകാളി
കൊടിയാള്‍ - s. സുന്ദരി

കൊതി - s. ആഗ്രഹം
കൊതിക്കുക - s. ആഗ്രഹിക്കുക
കൊരവ് - s. ചളിപ്രദേശം, ചതുപ്പു നിലം
കൊലുമ - s. ആഡംബരം, s. അഭിവൃദ്ധി
കൊലുവ് - s. ദര്‍ബാര്‍, s. ഉല്ലാസമണ്ഡപം
കൊലയാള്‍ - കൊല്ലുന്നയാള്‍, കൊലയാളി

കൊവ്വല്‍ - മണ്‍കുന്ന്, പാകമാകാത്ത ചോറ്
കൊള്‍വോന്‍ - s. സ്വീകരിക്കുന്നവന്‍
കൊള്ളാക്കടം - തിരിച്ചുകിട്ടാത്ത കടം

കൊഴുമുതലായ്മ - s. ജന്മി കുടിയാന്‍ ബന്ധനിയമം
കൊഴുക്കുക - തടിക്കുക, s. വര്‍ധിക്കുക , s. ഫലിക്കുക , s. അഹങ്കരിക്കുക
കൊഴുവന്‍ - പാട്ടക്കാരന്‍, കുടിയാന്‍
കൊഴുമ - കൊഴുപ്പ്, s. സൗന്ദര്യം
കൊഴു - തടിച്ച, s. മാംസമുള്ള , കൊഴുത്ത
കൊഴമാന്തം - താറുമാറായ നില

കൊറുന്‍പ് - s. സമുദായം, s. പരിഷത്ത്, s. യോഗം, s. സമൂഹം, s. സഭ
കൊറ്റനിര - s. രാജവംശം
കൊറ്റ് - s. ജീവിതമാര്‍ഗം , s. ആഹാരം , s. ഭക്ഷണം
കൊറ്റുപാട് - s. ഭക്ഷണസാധനം
കൊറ്റുകാരന്‍ - s. ധനികന്‍
കൊറ്റവി - പാലത്തിണയുടെ ദേവി
കൊറ്റവാതില്‍ - s. ഗോപുരവാതില്‍ , കൊട്ടാരവാതില്‍
കൊറ്റവന്‍ - s. രാജാവ് , തലവന്‍, s. വിജയശാലി , s. പരാക്രമി
കൊറ്റമുടി - s. രാജത്വത്തിന്റെ കിരീടം
കൊറ്റം - s. ജയം , s. വീര്യം , s. രാജത്വം , s. അധീശത്വം
കൊറി- കുടിയാട്, മേടം

കോ

കോട് - s. പ്രദേശം
കോന്‍ - s. ചക്രവര്‍ത്തി , s. രാജാതിരാജന്‍
കോറുക - s. വിചാരിക്കുക, s. ഉദ്ദേശിക്കുക , s. ആഗ്രഹിക്കുക
കോറല്‍ - s. വിചാരം , s. ആഗ്രഹം
കോയ്മ - s. അധികാരം , s. അധികാരസ്ഥാനം
കോയിലാള്‍ - s. രാജ്ഞി
കോയിമ്മാള്‍ - s. മേലധികാരി
കോയിന്മ - s. അധികാരം , കോയ്മ
കോമടന്ത - s. രാജ്ഞി
കോമകള്‍ - s. രാജ്ഞി
കോന്മ - കോയ്മ
കോട്ടനാള്‍ - s. ആയുഷ്കാലം , s. ആയുസ്സ്


ചുവ - s. രുചി
ചുമട് - s. ഭാരം
ചെല്‍വം - s. ധനം , s. സമ്പത്ത് , s. ഐശ്വര്യം , s. ഭാഗ്യം , s. മഹിമ
ചൊടി - s. ഉത്സാഹം , s. പ്രോത്സാഹനം ചൊടിക്കുക - s. പ്രോത്സാഹിപ്പിക്കുക , s. ഉത്സാഹിപ്പിക്കുക
ചുണ - s. ഉത്സാഹം , s. പ്രോത്സാഹനം
ചുണയ്ക്കുക - s. പ്രോത്സാഹിപ്പിക്കുക , s. ഉത്സാഹിപ്പിക്കുക
ചുരുക്കം - s. സംക്ഷേപസംജ്ഞ
ചുരുക്കുക - s. സംക്ഷേപിക്കുക

ചെ

ചെയ്തി - s. പ്രവൃത്തി, s. വര്‍ത്തമാനം
ചെയ്വനക്കാരന്‍ - s. പ്രവര്‍ത്തകന്‍
ചെയ്യ - s. ഐശ്വര്യമുള്ള, s. ഭംഗിയുള്ള
ചെയ്യന്‍ - s. ശിവന്‍

ചു

ചുരുക്കം - s. സംക്ഷേപം
ചുരുക്കെഴുത്ത് - s. സംക്ഷേപസംജ്ഞ

ചൊ

ചൊലുത്ത് - s. ഭാഷ്യരീതി, s. ഉച്ചാരണഭേദം


തകുക - ചേരുക, ഉണ്ടായിരിക്കുക
തകുതി - ചേര്‍ച്ച, പൊരുത്തം
തന്നോര്‍ത്തം - s. ഭാതൃഭാവം , s. സാഹോദര്യം
തപ്പുക - s. അന്വേഷിക്കുക
തലയാള്‍ - s. നേതാവ്
തലപ്പാട് - s. അഗ്രഭാഗം
തലപ്പാവ് - s. കിരീടം
തലയിലെഴുത്ത് - s. വിധി
തലയാരി - s. പ്രധാനി
തലക്കുത്ത് - s. തലവേദന
തലക്കുറി - s. ജാതകം
തലക്കല്ല് - മൂലക്കല്ല്, s. പ്രധാനപ്പെട്ട കല്ല്
തലക്കല്ലിളകുക - s. അടിസ്ഥാനം ഇളകുക
തലക്കം - s. പ്രാധാന്യം
തലയായ്മ - s. പരമാധികാരം, s. അഗ്രസ്ഥാനം
തലവുഴ - s. തലസ്ഥാനം

താ

തായ് | തായി | താ - s. മാതാവ് , s. മാതൃ
താവഴി - അമ്മവഴി ഉള്ള പിന്‍തുടര്‍ച്ച
തായ്വഴി - താവഴി

തി

തിക്ക് - s. ശ്വാസം തടസ്സപ്പെടല്‍
തിടന്‍ - s. ബലവാന്‍ , s. ശക്തന്‍
തിണ - s. പ്രദേശം , ഭൂമിശാസ്ത്രപരമായ തരംതിരിവ്
തിരയുക - s. അന്വേഷിക്കുക
തിറ - s. ഉപഹാരം
തിറവിയ - ഉറപ്പുള്ള, കഴിവുള്ള, ഐശ്വര്യമുള്ള s.
തിറവി - s. പ്രകാശം , തെളിച്ചം
തിറമ - s. സാമര്‍ഥ്യം , s. ശക്തി
തികഴ് - തിളങ്ങുന്ന, s. പ്രകാശിക്കുന്ന , s. പൂര്‍ണമായ , മികച്ച

തു

തുറം - s. വിഷയം , നികുതി
തുറ - വകുപ്പ്, s. വിഭാഗം
തുറട് - s. പ്രയാസം , s. ആപത്ത്

തെ

തെണ്മ - തെളിവ്, s. സാമര്‍ഥ്യം

തേ

തേടുക - s. അന്വേഷിക്കുക

തൊ

തൊടുകുറി - s. ശ്രേഷ്ഠമായത് (അലങ്കാരം), s. തിലകം

തോ

തോല്‍വി - s. പരാജയം


നടിപ്പ് - s. അഭിനയം നടിക്കുക - s. അഭിനയിക്കുക
നടപ്പ് - s. പ്രചാരത്തിലുള്ള
നണ്ണുക - s. വിശ്വസിക്കുക
നമ്പുക - s. വിശ്വസിക്കുക
നന്നെറി - s. സന്മാര്‍ഗം

നാ

നാട് - s. രാജ്യം
നാട്ടുകാരന്‍ - s. സ്വദേശി
നാട്ടാര്‍ - s. പ്രദേശവാസികള്‍ , s. തദ്ദേശവാസികള്‍
നാട്ടുകാര്‍ - s. പ്രദേശവാസികള്‍ , s. തദ്ദേശവാസികള്‍
നാള്‍ - s. ദിനം , s. ദിവസം
നാള്‍തോറും - s. പ്രതിദിനം

നി

നിമ്മള്‍ - നിങ്ങള്‍
നെറി - s. ന്യായം, s. നീതി
നെറിവ് - s. ന്യായം , s. നീതി
നെറികേട് - s. അന്യായം , s. അനീതി

നീ

നീഴല്‍ - s. വായു , s. വേദന

നെ

നെടില്‍ - s. ദീര്‍ഘസ്വരം
നെടിലെഴുത്ത് - s. ദീര്‍ഘസ്വരാക്ഷരം

നേ

നെഞ്ചകം - s. ഹൃദയം , s. മനസ്സ്
നേര്‍മ - s. സത്യസന്ധത
നേര് - s. സത്യം
നേരറിവ് - s. യുക്തി , യഥാര്‍ഥ അറിവ്
നേറ്റി - s. ആര്ജവം

നൊ

നൊമ്പരം - s. വേദന

നോ

നോവ് - s. വേദന , s. അസുഖം


പങ്കപ്പാട് - s. ബുദ്ധിമുട്ട്
പഞ്ഞം - s. ദാരിദ്ര്യം
പട - s. സൈന്യം
പടക്കപ്പല്‍ - s. യുദ്ധക്കപ്പല്‍
പടക്കോപ്പ് - s. യുദ്ധസാമഗ്രികള്‍
പടയോട്ടം - s. അധിനിവേശം
പടയേറ്റം - s. അധിനിവേശം
പടയാളി - s. സൈനികന്‍/സൈനിക
പടയൊരുക്കം - s. യുദ്ധത്തിനു തയ്യാറാകല്‍
പടത്തലവന്‍ - നേതൃത്വം നല്‍കുന്ന സൈനികന്‍, fem. പടത്തലവി
പടപ്പെരുമാറ്റം - മൊത്തത്തിലുള്ള സൈനികരുടെ മനോനില
പനുവല്‍ - s. ശാസ്ത്രം
പനുവുക - ചൊല്ലുക, പറയുക
പന്നല്‍ - ചീത്തയായത്
പന്നല്‍ - പനുവല്‍, s. അന്വേഷണം

പാ

പാന - s. കവിത
പാവലര്‍ - s. കവികള്‍

പി

പിണം - s. ശവം
പിറക്കുക - s. ജനിക്കുക
പിറവി - s. ജന്മം
പിറപ്പ് - s. ജനനം
പിറവിത്തറ - s. സ്വദേശം
പിന്നെഴുത്ത് - s. അനുലേഖനം, s. അനുബന്ധം

പെ

പെരുമാറുക - s. ഉപയോഗിക്കുക

പേ

പേ - s. പിശാച്, s. ഭ്രാന്ത്
പേക്കുതിര - നിയന്തിക്കാന്‍ പാടുള്ള കുതിര
പേക്കുറുക്കന്‍ - പേനരി
പേക്കോലം - s. പിശാചിന്റെ വേഷം

പേചുക - പേശുക, s. സംസാരിക്കുക
പേച്ചൊല്‍ - s. നാമപദം (വ്യാകരണം)
പേശുക - s. സംസാരിക്കുക, s. തര്‍ക്കിക്കുക

പേണ് - s. രക്ഷ
പേണല്‍ - s. പോഷണം
പേണലര്‍ - s. ശത്രുക്കള്‍
പേണുക - s. പരിപാലിക്കുക, പോറ്റുക

പേപ്പിടി - s. ഭീക്ഷണി

പേത്തണ്ണീര്‍ - ?. ചാരായം
പേത്തന്‍ - s. അര്‍ത്ഥശൂന്യമായ സംസാരം
പേത്തേന്‍ - s. ഔദ്ദാലകം

പേനരി - പേപിടിച്ച കുറുക്കന്‍

പേരന്‍ - s. പൗത്രന്‍
പേരാണ്ട് - അറുപതാണ്ട്
പേര്‍വിളി - പേരിടല്‍, s. നാമകരണം
പേര്‍പ്പ് - പകര്‍പ്പ്
പേര്‍ക്കുക - തര്‍ജമചെയ്യുക (from arabic/farsi ), പകര്‍ത്തുക
പേര്‍ക്കുക - s. ഭാഗം വയ്ക്കുക
പേരൊലി - വിളിക്കുന്ന ശബ്ദം
പേരച്ചം - s. നാമാംഗം
പേരുവഴി - s. നഗരം, s. പട്ടണം
പേരുമാറാട്ടം - ഒരാളുടെ പേരിനുപകരം മറ്റൊരാളുടെ പേരുവച്ച് എഴുതുകയും മറ്റും ചെയ്യല്‍
പേരിമ്പം - s. മോക്ഷം , s. വലിയ സന്തോഷം
പേരാള്‍ - s. പ്രതിനിധി
പേരാളി - s. പ്രതിനിധി
പേരായിരം - s. സഹസ്രനാമം

പേറ്റുനോവ് - s. പ്രസവവേദന
പേറ്റുതിങ്ങള്‍ - s. പ്രസവിക്കുന്ന മാസം
പേറ് - s. പ്രസവം, s. ഭാരം , ചുമട്
പേറുക - s. ഭാരം വഹിക്കുക , ചുമക്കുക

പൊ

പൊഴുതിക്കാരന്‍ - s. കാര്യസ്ഥന്‍
പൊഴില്‍ - താണ നിലം, s. ഉദ്യാനം , ചോല
പൊരുത്ത് - s. സന്ധി (വ്യാകരണം)

പോ

പോക്ക് - s. യാത്ര , പോകല്‍
പോക്കുവരത്ത് - പോക്കുകയും വരുകയും ചെയ്യുക
പോക്കറ്റ - s. ഗതികെട്ട
പോച്ചപ്പ് - പുകയില
പോട് - s. ദ്വാരം
പോതന്‍ - s. ബ്രഹ്മാവ്
പോന്ന - s. പ്രാപ്തിയുള്ള

പോരാട്ടം - s. യുദ്ധം ,s. വിപ്ലവം
പോരാളി - s. യുദ്ധം ചെയ്യുന്നയാള്‍, s. വീരന്‍
പോരിടുക - s. യുദ്ധം ചെയ്യുക ,s. കലഹിക്കുക
പോരിമ - മതിയാകുന്ന അവസ്ഥ
പോര്‍ - s. യുദ്ധം , s. കലഹം

പോലുക - s. തുല്യമായിരിക്കുക
പോള്‍ - s. സമയത്ത്, s. സമയം

പോറ്റുമകന്‍ - വളര്‍ത്തുമകന്‍
പോറ്റി - s. രക്ഷിതാവ് , തുളു ബ്രാഹ്മണന്‍
പോറ്റല്‍ - s. സംരക്ഷിക്കല്‍
പോറ്റലര്‍ - s. ശതുക്കള്‍
പോറ്റമ്മ - വളര്‍ത്തമ്മ

പോഴുക - വേര്‍പ്പെടുക, പിളരുക


മകള്‍മ - s. സ്ത്രീത്വം, s. വനിതാത്വം
മകന്‍മ - s. പുരുഷത്വം, s. മാനവികത
മകിഴുക - s. സന്തോഷിക്കുക
മറമൊഴി - s. മന്ത്രം, s. വേദവാക്യം

മറുപടി - s. ഉത്തരം
മറ്റ് - s. ഇതര

മാ

മാകാണം - s. സംസ്ഥാനം
മാന്തര്‍ - s. മനുഷ്യര്‍
മാക് - s. മൃഗം

മി

മിന - s. പ്രവൃത്തി, s. ദുഷ്പ്രവൃത്തി
മിനക്കേട് - s. ബുദ്ധിമുട്ട്
മിണ്ടാട്ടം - s. സംസാരം
മിന്നുകെട്ട്, താലികെട്ട് - s. വിവാഹം
മിന്ന് - താലി

മു

മുതല്‍ച്ചെലവ് - ആദ്യത്തെ ചെലവ്
മുതല്‍മുടക്ക് - s. മൂലധനം
മുതല്‍ക്കുടി - s. ആദ്യത്തെ ഭാര്യ
മുതലി - s. പ്രധാനി , s. ആദികാരണം
മുതലിയാര്‍ - s. പ്രധാനി

മെ

മെയ്യ് - s. ദേഹം, s. സത്യം
മെയ്യ് - s. വ്യഞ്ജനം
മെയ്യെഴുത്ത് - s. വ്യഞ്ജനാക്ഷരം
മെയ്മ - s. സത്യസന്ധത
മെല്ലിനം - s. അനുനാസികങ്ങള്‍
മെല്ലെഴുത്ത് - s. അനുനാസിക അക്ഷരങ്ങള്‍

മേ

മേല്‍ച്ചീട്ട് - s. മേല്‍വിലാസം

മൊ

മൊഴി - s. ഭാഷ, s. വാക്ക്, s. തെളിവ്
മൊഴിയുക - s. സംസാരിക്കുക, മിണ്ടുക
മൊഴിയാള്‍ - s. മധുരമായി സംസാരിക്കുന്ന പെണ്ണ്
പു. മൊഴിപ്പനുവല്‍ - s. ഭാഷാശാസ്ത്രം


വയപ്പുലി - s. സിംഹം
വയമ - s. സിംഹം , പുലി
വരമൊഴി - s. ഗ്രന്ഥഭാഷ
വറുതി - s. ക്ഷാമം
വല്ലിനം - s. ഖരങ്ങള്‍
വല്ലെഴുത്ത് - s. ഖരങ്ങള്‍ (അക്ഷരങ്ങള്‍)


വി

വിന - s. കര്‍മം , s. പ്രവൃത്തി, s. ഉദ്യമം
വിനച്ചൊല്‍ - s. ക്രിയാപദം (വ്യാകരണം)
വിടുതി - s. സ്വാതന്ത്ര്യം
വിടുതല്‍ - s. വിമോചനം , s. മുക്തി
വിലമകള്‍ - s. വേശ്യ

വെ

വെണ്‍മുകില്‍ - വെളുത്ത മേഘം
വെണ്മാടം - വെള്ളപൂശിയ സൗധം .
വെണ്മഴു - s. പ്രകാശമുള്ള മഴു
വെണ്ണീറ് - s. ചാരം

വേ

വേന്തന്‍ - s. രാജാവ്
വേന്തര്‍ - s. രാജാക്കന്‍മാര്‍
വേള്‍ - s. കാമം
വേളി - s. കല്യാണം
വേള്‍വി - s. കല്യാണം , s. ത്യാഗം
വേള്‍ക്കുക - s. ആഗ്രഹിക്കുക
വേഴ്ച - s. പ്രേമം
വേഴ്വി - s. ത്യാഗം , s. കല്യാണം
വേറുകൂറ് - s. പക്ഷപാതം
വേറിട്ട - s. വ്യത്യസ്തമായ
വേറിടല്‍ - s. വ്യത്യാസം
വേര്‍പാട് - s. വിയോഗം