ഉള്ളടക്കം

പൊരുളേട്

മുന്നറിയിപ്പ്
മുഴുവനായിട്ടില്ല! നിഘണ്ടുവിലേക്ക് വാക്കുകള്‍ ചേര്‍ക്കുക വാക്കുകള്‍ : 896
കുറിപ്പ്
സം. - sanskrit (സം. സത്യം ) | ത. - tadbhava തത്ഭവം (ചീരാമന്‍ t.) | എ. - യൂറോപ്പിയന്‍ | പു. - പുതിയ പദങ്ങള്‍

If you are on a pc use ctrl+f to search


അക - അകച്ചത്
അകം - ഉള്ള്, സം. മനസ്സ്, സം.ദേശം, സം. സ്ഥലം, വീട്
അകം തെളിയുക - സം. സന്തോഷിക്കുക
അകകുലം - സം. ശംഖുവിളി
അകക്കണ്ണ് - സം.ജ്ഞാനദൃഷ്ടി
അകക്കാമ്പ് - സം. മനസ്സ് സം.ഹൃദയം
അകക്കുരുന്ന് - സം. മനസ്സ്
അകങ്കൈ - ഉള്ളങ്കൈ
അകങ്കാല്‍ - ഉള്ളങ്കാല്‍
അകങ്കോയില്‍ - സം.അന്തഃപുരം
അകതളിര്‍ - സം. മൃദുവായ ഹൃദയം സം. ലോലഹൃദയം
അകതാര്‍ - സം. മനസ്സ്
അകത്തണ്ട് - സം. മനസ്സ് സം. ഹൃദയം
അകത്തമ്മ - സം.അന്തര്‍ജനം
അകത്തഴി - വീട്ടുചെലവ്
അകത്താ - സം. ഗ്രിഹിണി, സം. ഗൃഹനായിക
അകത്തവര്‍ - സം. ഗ്രിഹിണി, വീട്ടുകാരി
അകത്താന്‍ - സം. ഗൃഹനാഥന്‍
അകത്തിയര്‍ - സം. അഗസ്ത്യമുനി
അകത്തിയം - അഗസ്ത്യരാലെഴുതപെട്ടു എന്നു കരുതുന്ന തമിഴിന്റെ മുതല്‍ വ്യാകരണം
അകത്തിണ - അകം ഇനത്തില്‍ പെടുന്ന തിണകള്‍ (സ്നേഹം, ദുഃഖം മുതലായവ)
അകത്തുചാര്‍ന്നവര്‍ - സം. ബന്ധുക്കള്‍
അകത്തൂട് - മതിലുള്ള വീട്, കൊട്ടാരം
അകന്നവര്‍ - പിരിഞ്ഞുപോയവര്‍
അകമന - അകത്തെ മന
അകമല - മലയിടുക്ക്, മലയകം
അകമലിവ് - ഉള്ളലിവ്
അകമിയം - സം. രഹസ്യം
അകമുടയാന്‍ - സം. ഹൃദയനാഥന്‍, സം. ഭര്‍ത്താവ്
അകമുടയാള്‍ - സം. കാമിനി
അകവില - കമ്പോളവില, നിരക്കുവില
അകഴുക - കുഴിക്കുക, കുഴിതോണ്ടുക
അകറ്റല്‍ - അകലത്തിലാക്കല്‍, സം. ദൂരെയാക്കല്‍
അകറ്റുക - വേര്‍പ്പെടുത്തുക, മാറ്റുക, വേര്‍പ്പെടുത്തുക
അകായ് - വീടിന്റെ അകം
അകിട് - മാടുകളുടെ മുലത്തടം
അകിര്‍ച്ച - അലറല്‍, മുറവിളി
അകിഴുക - കുഴിക്കുക, കുഴിതോണ്ടുക
ത. അക്കം - സം. സംഘ്യ

അച

അച്ച് - സം. അക്ഷരം, പത്രങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത്
ത. അച്ചന്‍ - സം. ത. അച്ഛന്‍
അച്ചടി - എ. പ്രിന്‍റ്റിങ്ങ്
അച്ചടിമൊഴി - സം. അച്ചടിഭാഷ
അച്ചടികൂടം - സം. അച്ചടിശാല
അച്ചുതണ്ട് - സം. അക്ഷദണ്ഡം

അട

അടിവയര്‍ - സം. ഉദരം
അടിവയറ്റു - സം. ഉദരസംബന്ധമായ
അടിക്കുറിപ്പ് - സൂചിക

അന

അന്‍പ് - സം. സ്നേഹം
അന്‍പന്‍ - സം. സ്നേഹിതന്‍
അന്‍പാള്‍ - സം. സ്നേഹിക്കുനയാള്‍
അന്തണന്‍ - സം. ബ്രാഹ്മണന്‍

അപ

അപ്പന്‍ - ത. അച്ഛന്‍

അര

അരിപ്പം - സം. ദൗര്‍ലഭ്യം

അല

അല - തിര
അലയാഴി - അലകടല്‍
അലര്‍ - പരാതി, സം. സങ്കടം അലങ്ങല്‍ - സം. ബഹളം, സം. അസ്വാസ്ഥ്യം, സം. ക്ഷോഭം
അല്ലാത്തത് - സം. ഇതര | അല്ലാ - ഇതര

അള

അളവടി - നാലടികള്‍ ഉള്ള ഒരു ഛന്ദോബദ്ധമായ വരി

അഴ

അഴ - അയ, അശ
അഴകി - സം. സുന്ദരി, സം. തരുണി
അഴകന്‍ - സം. സുന്ദരന്‍
അഴകത്തി - അഴകി
അഴകുക - അഴകുള്ളതായിരിക്കുക
അഴകുത് - അഴകുള്ളത്, സം. ഭംഗിയുള്ളത്
അഴകെരുത് - നല്ല കാള
അഴക് - സം. ഭംഗി, സം. സൗന്ദര്യം, സം. ആകര്‍ഷകത്വം, സം. യോജിപ്പ്
അഴറുക - അഴലുക
അഴല്‍ - സം. ദുഃഖം, സം. മനസ്താപം, നീറ്റല്‍
അഴല്‍ച്ച - സം. ദുഃഖം, പൊള്ളല്‍, നീറ്റല്‍, കത്തല്‍
അഴല്‍പ്പാട് - സം. സന്താപം, സം. മനോവേദന, സം. ദുഃഖം
അഴലാഴി - സം. ദുഃഖക്കടല്‍, സം. ദുഃഖമാകുന്ന സമുദ്രം, സം. ദുഃഖത്തിന്റെ ആഴി

അഴി - സം. നദീമുഖം
അഴി - സം. സാക്ഷ
അഴി എണ്ണുക - സം. കാലഗൃഹത്തില്‍ കഴിയുക, ജയിലില്‍ കഴിയുക
അഴികം - പുരയിടം
അഴിച്ചല്‍ - സം. നാശം, അഴിഞ്ഞുപോകല്‍
അഴിച്ചില്‍ - സം. നാശം, അഴിഞ്ഞുപോകല്‍
അഴിഞ്ഞില്‍ - അങ്കോലം
അഴിപ്പുര - സം. കാരാഗൃഹം
അഴിന്തി - സം. അഗാധമായ ചതുപ്പുനിലം

അഴു - സം. കല്‍ഭിത്തി
അഴുക - സം. വിലപിക്കുക, കരയുക
അഴുകള്ളന്‍ - സം. ദീനഭാവം നടിക്കുന്നവന്‍
അഴുകുക - ചീത്തയാകുക, ചീയുക, സം. ദ്രവിക്കുക
അഴുകുരല്‍ - നിലവിളി
അഴുക്ക - ചീത്തയായ
അഴുത്ത് - സം. ദ്വാരം
അഴുത്തുക - സം. ദ്വാരമുണ്ടാക്കുക
അഴുന്തുക - സം. ദുഃഖിക്കുക, സം. ദുഃഖത്തില്‍ പെട്ട് വിഷമുക്കുക
അഴുന്തി - സം. അഗാധമായ ചതുപ്പുനിലം

അറ

അറ - മുറി, സം. ഭണ്ഡാരം
അറപ്പ് - വെറുപ്പ്
അറം - സം. ധര്‍മം, സം. സദാചാരം, സം. മതകര്‍മം, സം. പുണ്യം
അറക്കുക - അറുക്കുക
അറക്കുട്ടി - ചെറിയ ജനല്‍
അറനെറി - സം. ധര്‍മവും സത്യവും

അറികുറി - സം. വിജ്ഞാപനം, അറിയിക്കുവാനുള്ള കുറി
അറിന്തര്‍ - സം. ജ്ഞാനികള്‍, അറിവുള്ളവര്‍
അറിമുകം - സം. പരിജയം
അറിയാമ - സം. അജ്ഞാനം, അറിവുകേട്
അറിയിപ്പ് - സം വിജ്ഞാപനം, സം. പരസ്യപ്പെടുത്തല്‍, സം, നിവേദനം, അറിയിക്കല്‍
അറിയുക - സം മനസ്സിലാക്കുക, സം ഗ്രഹിക്കുക, സം. ധരിക്കുക
അറിവാക്കന്‍മാര്‍ - അറിവുള്ള ആളുകള്‍
അറിവാളന്‍ - അറിവുള്ളവന്‍, സം. ജ്ഞാനി
അറിവുചീട്ട് - സം. വിജ്ഞാപനം, അറിയിപ്പ്
അറിവാളി - അറിവുള്ളയാള്‍, സം. ജ്ഞാനമുള്ളയാള്‍
അറിവോന്‍ - അറിയുന്നവന്‍, സം ജ്ഞാനി
അറിവോര്‍ - അറിവുള്ളവര്‍, സം. ജ്ഞാനികള്‍
അറിവ് - സം. ബോധം, സം. ജ്ഞാനം, സം. ഗ്രഹണം, സം. പരിജയം
അറിവ് - സം. വിവേകം, സം. പാണ്ഡിത്യം, സം. പഠിപ്പ്, വകതിരിവ്
അറിവുകേട് - അറിവില്ലായ്മ, സം. അജ്ഞാനം

അറുക - സം. അവസാനിക്കുക, സം. അന്ത്യമാകുക, മുറിയുക
അറുകുല - സം. നിഷ്ഠൂരമായ കൊലപാതകം, അരുങ്കൊല
അറുകൊല - സം. ഭയങ്കരമായ കൊലപാതകം
അറുതലി - സം. വിധവ, താലിയറ്റവള്‍
അറുതാലി - സം. വിധവ
അറുതി - സം. അവസാനം, സം. അന്തം, സം. പൂര്‍ത്തി, സം. മരണം
അറുത് - സം. നാശം
അറുവര്‍ - ആറുപേര്
അറുവല - അറുകൊല, സം. നിഷ്ഠൂരമായ കൊലപാതകം, അരുങ്കൊല
അറുവാണിച്ചി - സം. കുലട
അറുമ്പ് - സം. ക്ഷാമം, ലുബ്ധി
അറുപ്പ് - അറുത്തുമുറിക്കല്‍, സം. ചേതിക്കല്‍
അറുളി - അറുവുളി


ആക

ആക - ആയി, ആയിട്ട്, ആയിരിക്കുന്നതിനാല്‍
ആക - ആകെ, മുഴുവനും
ആകം - സം. മനസ്സ്
ആകാത - ആകാത്ത
ആകാത്ത - സം. അസാധ്യമായ, ആയിത്തീരാത്ത

ആണ

ആണ്‍കോയ്മ - സം. പുരുഷ മേധാവിത്വം
ആണ്ടറുതി - സം. വര്‍ഷാവസാനം

ആര

ആരായുക - സം. അന്വേഷിക്കുക , സം. ചോദിക്കുക
ആരായ്ചി - സം. അന്വേഷണം
ആരാഴ്ചി - സം. അന്വേഷണം, സം. ഗവേഷണം

ആള

ആള്‍ - സം. മനുഷ്യന്‍, സം. വ്യക്തി
ആളുകള്‍ - സം. ജനം
ആള്‍ക്കാര്‍ - സം. ജനം
ആള്‍ത്തുക - സം. ജനസംഘ്യ
ആളന്‍ - സം. ഭരിക്കുന്നവന്‍ , സം. ഭരണകര്‍ത്താവ്
ആളുക - സം. ഭരിക്കുക , ആളി കത്തുക
ആള്‍ക്കോയ്മ - സം. ജനാധിപത്യം

ആഴ

ആഴം - താഴ്ച
ആഴി - സം. ഗര്‍ത്തം , സം. സമുദ്രം, സം. ചക്രം, തീക്കുഴി
ആഴിപ്പെണ്ണ് - സം. മഹാലക്ഷ്മി
ആഴിമകള്‍ - സം. മഹാലക്ഷ്മി
ആഴിയാന്‍ - സം. ചക്രായുധന്‍, മഹാവിഷ്ണു
ആഴിവേന്തന്‍ - സം. വരുണന്‍, സമുദ്രാധിപന്‍
ആഴുക - മുഴുകുക, ലയിക്കുക
ആഴുകാല്‍ - സം. കഷ്ടസ്ഥിതി
ആഴെ - ആഴത്തില്‍

ആറ

ആറ് - സം. നദി
ആറാടുക - കുളിക്കുക, മുങ്ങുക
ആറാട്ട് - കുളി, സം.സ്നാനം
ആറാട്ട് - സം. ഉത്സവം, സം. ആഘോഷം
ആറാട്ടം - കുളി
ആറാട്ടി - അപകട വിവരം അറിയുക്കുന്നത്
ആറാട്ടുക - വിഗ്രഹത്തെ നദിയിലോ മറ്റോ കുളിപ്പിക്കുക
ആറാമായ - അറമായ ഭാഷ
ആറാറ് - ആറുവീതം
ആറുകാല്‍ - വണ്ട്
ആറുകാല്‍ക്കട്ടില്‍ - സം. ശവമഞ്ചം
ആറുവാ - ആര്‍പ്പുവിളി
ആര്‍വാ - ആര്‍പ്പുവിളി
ആറെ - വിനയോട് (ക്രിയയോട്) ചേരുന്നത്; അപ്പോള്‍, പിന്നെ; പോയാറെ > പോയിട്ട്
ആററിവ് - ആറു ബോധങ്ങള്‍ (രുചി, മണം മുതലായവ)


ഇകഴ്ത്തല്‍ - സം. മാനഹാനി, സം. അപമാനിക്കല്‍
ഇകഴ്ത്തുക - സം. അപമാനിക്കുക
ഇട - സം. സാധ്യത
ഇടയിനം - സം. അന്തസ്ഥകള്‍
ഇടയെഴുത്ത് - സം. അന്തസ്ഥകള്‍ (അക്ഷരങ്ങള്‍)
ഇടം - സം. സ്ഥലം
ഇടിപ്പിടം - സം. ആസ്ഥാനം
ഇടപാട് - സം. വ്യവഹാരം, സം. പരിപാടി
ഇമ്പം - സം. ഇഷ്ടം
ഇമ്പപ്പെടുക - സം. ഇഷ്ടപ്പെടുക
ഇനിപ്പ് - സം. മധുരം
ഇയക്കം - സം. പ്രവര്‍ത്തനം, സം. ചലനം, സം. ഗതി, സം. രീതി, സം. ആചാരം, സം. സ്വഭാവം
ഇളകോല്‍ - എ. സ്വിച്ച് , സം. വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്ത്രം
ഇറ്റ് - സം. ബിന്ദു, പുള്ളി, തുള്ളി


ഈങ്ങുക - അടങ്ങുക, സം. മുഷിയുക ഈഞ്ഞല്‍ - മീന്‍ചിറക്
ഈടം - ar. ജാമ്യം, സം. സൂക്ഷിച്ചുവയ്ക്കുന്നത്
ഈടുവയ്പ്പ് - സം. നിക്ഷേപം
ഈടറവ് - സം. അഭിമാനക്ഷയം
ഈടറ്റ - സം. തുല്യമില്ലാത്ത, ബലമില്ലാത്ത
ഈടാക്കുക - s/ar? വസൂലാക്കുക
ഈട് - ar. ജാമ്യം, പണയം, സം. ബലം
ഈടാര്‍ന്ന - സം. ശക്തിയുള്ള, സം. ബലമായ
ഈടി - സം. ശക്തിയുള്ള, സം. ബലമായ
ഈടികളിക്കുക - തുള്ളിക്കളിക്കുക
ഈടിന - സം. വര്‍ധിച്ച
ഈടിയ - സം. ബലമുള്ള
ഈടിരുപ്പ് - സം. നിക്ഷേപം, കരുതി വച്ചിരിക്കുന്ന ധനം
ഈടുക - സം. പുഷ്ടിപ്പെടുക, കൂടുതലാകുക
ഈടുമാട് - അതിര്‍, കയ്യാല, വരമ്പ്
ഈടുമേട് - നിരപ്പില്ലാത്ത, കുണ്ടും കുഴിയും
ഈടേറ്റം - മുന്നേറ്റം, സം. ശക്തിവര്‍ധന
ഈടുമുട്ട് - സം. വിരോധം, എതിര്‍പ്പ്
ഈട്ട - കയ്യാല
ഈട്ടം- സം. സംഭരണം
ഈട്ടം- സം. സംഭരിക്കല്‍, സം. സമ്പാതിക്കല്‍
ഈട്ട് - നേട്ടം, സം. ലാഭം

ഈണം - സം. രാഗം, സം. ക്രമം
ഈണ്ടുക - സം. സമ്പാദിക്കുക, ശേഖരിക്കുക

ഈത്ത - ഈന്തപ്പന
ഈത്തള്‍ - ഇവ
ഈത്തുവാ - ചാളുവ
ഈത്ത് - വണ്ടിയുടെ ദണ്ഡ്
ഈനുക - സം.പ്രസവിക്കുക
ഈമ്പുക - സം. ചൂഷണം ചെയ്യുക
ഈയ്യക്കോല്‍ - സം. പെന്‍സില്‍
ഈരടി - രണ്ടുകാലടി
ഈരണ - രണ്ടു ജോഡി
ഈള - സം. കഫം, ഉമിനീര്‍
ഈളി - ചെറിയ വാള്‍

ഈറ - സം. കോപം
ഈറം - ഈര്‍പ്പം
ഈറ് - സം. കോപം

ഈറ്റില്ലം - സം. പ്രസവമുറി
ഈറ്റുവിളി - സം. പ്രസവവേദന കൊണ്ടുള്ള വിളി
ഈറ്റപ്പുലി - സം. പ്രസവിച്ച പുലി
ഈറ്റപ്പാമ്പ് - സം. മുട്ടയിട്ട പാമ്പ്
ഈറ്റപ്പുല - സം. പ്രസവത്തിന്റെ വാലായ്മ
ഈറ്റാ - ഇത്തരത്തിലുള്ള
ഈറ്റുനായി - സം. പ്രസവിച്ച നായ്
ഈറ്റുകിടക്ക - സം. പ്രസവ കിടക്ക, സം. പ്രസവ ശയ്യ
ഈറ്റുനോവ് - സം. പ്രസവവേദന
ഈറ്റ് - സം. പ്രസവം
ഈറ്റം - സം. ഗര്‍ഭാശയം
ഈറ്റിനം - ചെറിയ മൃഗങ്ങളുടെ കൂട്ടം
ഈറ്റുകാരി - സം. കുഞ്ഞിനെ പരിപാലിക്കുന്ന ശുശ്രൂഷക
ഈറ്റുനോവ് - സം. പ്രസവവേദന
ഈറ്റുവാതി - സം.ഗര്‍ഭപാത്രം
ഈറ്റെടുക്കുക - സം. പ്രസവമെടുക്കുക
ഈറ്റത്തം - സം. പിശുക്ക്
ഈറ്റ - സം. പിശുക്കന്‍
ഈറ്റപ്പുര - സം. പ്രസവമുറി

ഈഴം - സം. ശ്രീലങ്ക
ഈഴക്കാശ് - ചോളനാണയം
ഈഴത്തുനാട് - സം. ശ്രീലങ്ക, സം. സിംഹളദ്വീപ്
ഈഴത്തുരുത്ത് - സം. സിംഹള ദ്വീപ്, ലങ്ക


ഉണ്മ - സം. വസ്തുത , സം. യാഥാര്ത്യം
ഉന്തി - പൊക്കിള്‍, വയര്‍, സം. ഉദരം
ഉയിര്‍ - സം. ജീവന്‍
ഉയിര്‍ക്കുക - സം. ജീവിക്കുക
ഉയിര്‍ - സം. സ്വരാക്ഷരം, സം. സ്വരം (സ്വരാക്ഷരം)
ഉയിര്‍മെയ്യെഴുത്ത് - സം. വ്യഞ്ജനസ്വരാക്ഷരം
ഉയിരറ്റ - സം. ജീവനില്ലാത്ത
ഉയിരെഴുത്ത് - സം. സ്വരാക്ഷരം
ഉള്ള്, ഉള്ളം - സം. മനസ്സ്
ഉരിയാടല്‍ - സം. സംസാരം
ഉടല്‍ - സം. ദേഹം
ഉയിരെഴുത്ത് - സം. സ്വരാക്ഷരം
ഉയിരുറവ് - സം. ജീവോത്പത്തിയെ കുറിച്ചുള്ള പഠനം
ഉരി - സം. വാക്ക്
ഉരിമ - സം. ഉടമസ്ഥത , സം. അവകാശം
ഉള്ളൂര്‍ - ഉള്‍നാട്, സം. അന്തര്‍- , എ. ഇന്‍ലന്‍ഡ്, സം. ഉള്‍പ്രദേശം
ഉറക്കറ - കിടപ്പുമുറി
ഉഴ - സം. സ്ഥലം, ഇടം
ഉഴയ്ക്കുക - സം. കഠിനപ്രയത്നം ചെയ്യുക , സം. അധ്വാനിക്കുക
ഉറ്ററിവ് - സം. തത്ത്വജ്ഞാനം , സം. യാഥാസ്ഥിതിക ബോധം
ഉള്‍ക്കരുത്ത് - മനസാക്ഷി സം.


ഊടറിവ് - സം. സൂക്ഷമജ്ഞാനം
പു. ഊടുനാണയം - എ. ക്രിപ്റ്റോകറന്സി
ഊടം - സം. ഊഹം, സം. ആശയം , സം. കാര്യജ്ഞാനം
ഊര്‍പ്പ് - സം. അവകാശം
ഉറുപ്പ് - സം. അവകാശം
ഊപ്പ് - അവകാശം


എണ്ണുക - സം. ഗണിക്കുക
പു. എണ്ണി - എ. കൗണ്ടര്‍, എണ്ണുന്ന ഉപകരണം, എ. കാല്‍ക്കുലേറ്റര്‍
പു. എണ്ണിനി - എണ്ണുന്ന ഉപകരണം, എ. കാല്‍ക്കുലേറ്റര്‍ , എ. കമ്പ്യൂട്ടര്‍
എഴിനി - തിരശ്ശീല, സം. യവനന്‍
എഴിച്ച - സം. അഭിവൃദ്ധി , വളര്‍ച്ച
എഴുത്തുതീരുവ - എ. ഓഡിറ്റിങ്ങ്
എഴുത്തന്‍ - എഴുത്തുകാരന്‍
എഴുത്തുമുറ - സം. വര്‍ണ്ണവിന്യാസശാസ്ത്രം, എ. ഓര്‍ത്തോഗ്രഫി


ഏക്ക് - സം. ആജ്ഞ
ഏട് - സം. പുസ്തകം , സം. ഗ്രന്ഥം


ഒന

ഒന്നിപ്പ് - സം. ഐക്യം
ഒന്നിയ - സം. യോജിച്ച, ചേര്‍ന്ന
ഒന്നുക - സം. യോജിക്കുക, സം. സമ്മതിക്കുക
ഒന്നേന്ന് - സം. ആദ്യമായി
ഒന്നോടെ - സം. സമസ്തവും

ഒപ

ഒപ്പനിരപ്പ് - സം. സമനിരപ്പ്
ഒപ്പന്തം - സം. വാഗ്ദാനം, സം. സന്ധി, ഉടമ്പടി
ഒപ്പരം - സം. യോജിപ്പ്
ഒപ്പല്‍ - ഒപ്പിയെടുക്കല്‍
ഒപ്പവര്‍ - സം. തുല്യര്‍
ഒപ്പാരം - ഒരുമിപ്പ്
ഒപ്പാരത്തം - സം. ഉപചാരവാക്ക്
ഒപ്പാരന്‍ - സം. മധ്യസ്ഥന്‍
ഒപ്പാരി - സം. മുഖസ്തുതി
ഒപ്പാര് - മറ്റോരാളിന്റെ അഭിപ്രായത്തെ പിന്‍ന്താങ്ങല്‍
ഒപ്പിയാന്‍ - ദുരുദ്ദേശത്തോടെ മറ്റുള്ളവരുടെ ഒപ്പുകള്‍ ശേഖരിക്കുന്നയാള്‍
ഒപ്പുക - ഒന്ന് മറ്റൊന്നിനുമേല്‍ പതിയത്തക്ക അമര്‍ത്തുക; ക്യാമറക്കണ്ണുകള്‍ പടം ഒപ്പി
ഒപ്പുകാണം - സം. സാക്ഷിപ്പടി
ഒപ്പുമുറി - ഉടമ്പടി, കരാര്‍
ഒപ്പോല - ഉരമ്പടി പത്രം

ഒമ

ഒമയുക - ചൊറിയുക
ഒമ്മ - സം. തുല്യത, സം. സാദൃശ്യം

ഒയ

ഒയ്യാരം - സം. ശൃംഗാരഭാവം, സം. നാട്യം

ഒര

ഒരിക്ക് - സം. ഐക്യം
ഒരിക്കം - സം. സന്നദ്ധത
ഒരുക്കം - സം. സന്നദ്ധത, സം. സജ്ജീകരണം, സം. വേഷവിധാനം
ഒരുക്കുപടി - സം. സാമഗ്രി, സം. ഉപകരണം
ഒരുക്കുപിടി - സം. സാമഗ്രി, സം. ഉപകരണം
ഒരുക്കം - തയ്യാര്‍ (from arabic)

ഒല

ഒലി - സം. ശബ്ദം
പു. ഒലിപ്പനുവല്‍ - സം. ശബ്ദശാസ്ത്രം
ഒലിയളവ് - ഒരു ശബ്ദത്തിന്റെ അളവ്, സം. മാത്ര

ഒവ

ഒവ്വാ - സം. സാധ്യമല്ല, ഒക്കുകയില്ല, സം. സമ്മതിക്കാനാകുന്നതല്ല
ഒവ്വാത്ത - ഒക്കാത്ത, സം. യോജിക്കാത്ത
ഒവ്വായ്മ - ചേര്‍ച്ചയില്ലായ്മ
ഒവ്വുക - ചേരുക

ഒള

ഒളം - അളവ്
ഒളി - മറവ്, സം. രഹസ്യം
ഒളി - സം. പ്രകാശം, സം. കാന്തി, സം. കീര്‍ത്തി
ഒളിനായര്‍ - സം. രഹസ്യകാമുകന്‍, ജാരന്‍
ഒളിപ്പോര് - മറഞ്ഞിരുന്നുള്ള യുദ്ധം, എ. ഗറില്ലാ യുദ്ധം
ഒളിപ്പ് - ഒളിച്ചുവയ്ക്കല്‍
ഒളിമിന്നല്‍ - സം. ശോഭ
എ. ഒളിമ്പിക്കളികള്‍ - ഒളിമ്പിക്സ്
ഒളിയമ്പ് - സം. ഗൂഢമായി നടത്തുന്ന ആക്രമണം, ഒളിഞ്ഞിരുന്ന അയക്കുന്ന അമ്പ്
ഒളിര്‍വ് - സം. പ്രകാശം, സം. ശോഭ
ഒളിപറയുക - സം. രഹസ്യം പറയുക

ഒഴ

ഒഴച്ചല്‍ - സം പരിഹാരം, സം. നിവൃത്തി, വിട്ടുമാറല്‍
ഒഴാല്‍ - തൊഴുത്തിന്റെ വാതില്‍
ഒഴിവിഴി - ഒഴിഞ്ഞുമാറാനുള്ള വഴി, ചുമതലയില്‍ നിന്നും മാറല്‍, സം. പ്രതിവിധി
ഒഴിച്ചല്‍ - സം പരിഹാരം, സം. നിവൃത്തി, വിട്ടുമാറല്‍
ഒഴുക്കം - ഒഴുക്ക് , സം. ക്രമം
ഒഴുക്കറ - കൂട്ടലോഹം
ഒഴുക്കവി - അമ്പലത്തില്‍ പതിവുള്ള നിവേദ്യം
ഒഴുങ്ക് - മുറ, സം. ക്രമം, സം. രിതി

ഒറ

ഒറ - നൂറ് , ഉറ
ഓറയുക - ഉറയുക
ഓറ്റക്കൊമ്പന്‍ - ഒരു കൊമ്പു മാത്രമുള്ളവന്‍, സം. ഗണപതി
ഒറ്റത്തടി - സം. ശാഖകളില്ലാത്ത വൃക്ഷ ഇനങ്ങള്‍ , സം. കല്യാണം കഴിക്കാത്തയാള്‍
ഓറ്റന്‍ - ഒറ്റുകാരന്‍
ഒറ്റിക്കുക - സം. ചാരപ്രവൃത്തി ചെയ്യിക്കുക
ഒറ്റിവഴങ്ങുക - സം. ഗൂഢാലോജന നടത്തുക
ഒറ്റുക - സം. രഹസ്യമായി അറിവു കൊടുക്കുക, സം. വിശ്വാസവഞ്ചന ചെയ്യുക
ഒറ്റുകാണം - ഒറ്റുന്നതിനുള്ള പ്രതിഫലം


ഓരുക്കുട്ടുക - ശേഖരിക്കുക

ഓക

ഓക് - ഓവ്, സം. പ്രണാളി
ഓക്കാനം - സം. ഛര്‍ദിക്കാനുള്ള തികട്ടല്‍
ഓകുക - സം. സംഭോഗം ചെയ്യുക

ഓങ

ഓങ്കില്‍ - വേഴാമ്പല്‍
ഓങ്ങുക - ഒരുങ്ങുക, സം. ഉദ്യമിക്കുക
ഓങ്ങല്‍ - മല

ഓച

ഓച - സം. ശബ്ദം, സം. കീര്‍ത്തി
ഓശ - സം. ശബ്ദം
ഓച്ചാനം - സം. ആദരഭാവം, വണക്കം
ഓച്ചാനിക്കുക - സം. വിനയം പ്രകടിപ്പിക്കുക
ഓച്ചുക - സം. വഹിക്കുക, ഉയര്‍ത്തുക, എറിയുക

ഓട

ഓടം - വള്ളം, വഞ്ചി
ഓടല്‍ - ഓട്ടം
ഓടെ - മൊത്തത്തില്‍, ആകെ, പൊതുവേ

ഓണ

ഓണക്കോടി - ഓണത്തിനു സമ്മാനമായി കൊടുക്കുന്ന വസ്ത്രം
ഓണത്തപ്പന്‍ - സം. മഹാബലി

ഓത

ഓതക്കാല്‍ - മന്ത്
ഓതന്‍ - ഈറന്‍
ഓതല്‍ - സം. വേദാധ്യയനം, സം പഠിക്കല്‍, സം. വായിക്കല്‍
ഓതിക്കുക - സം. പഠിപ്പിക്കുക, സം. മതഗ്രന്ഥം ചൊല്ലിക്കുക
ഓതുക - സം. മന്ത്രം ഉച്ചരിക്കുക, ത. വായിക്കുക, ചൊല്ലിപ്പഠിക്കുക, സം. വേദോച്ചാരണം ചെയ്യുക

ഓന

ഓന്താന്‍ - ഓന്ത്
ഓന്തില്‍ - ഓന്ത്
ഓന്തുകൊത്തി - പ്രാപ്പിടിയന്‍
ഓന്‍ - അവന്‍

ഓപ

ഓപി - സം. സ്നേഹം
ഓപ്പ - സം. സഹോദരന്‍, ഉടപ്പിറന്നവന്‍
ഓപ്പം - മിനുസപ്പെടുത്തല്‍
ഓപ്പക്കാര്‍ - സം. സഹോദരങ്ങള്‍, അടുത്തു ബന്ധമുള്ളവര്‍
ഓപ്പക്കേട് - സം. ഭംഗികേട്, വ്യത്യാസം
ഓപ്പുക - ഉയര്‍ത്തുക
ഓപ്പുകോല്‍ - മിനുക്കാനുള്ള ഉപകരണം

ഓമ

ഓമന - സം. വാത്സല്യഭാജനം, സം. പ്രിയപ്പെട്ട
ഓമനക്കുഴമ്പന്‍ - സം. ശൃംഗാരക്കുഴമ്പന്‍
ഓമനക്കുഴി - നുണക്കുഴി
ഓമനത്തം - സം. വാത്സല്യം, സം. മനോഹാരിത
ഓമനപ്പേര് - ചെല്ലപ്പേര്, സം. വാത്സല്യത്താല്‍ വിളിക്കുന്ന പേര്
ഓമിടുക - സം. സമ്മതിക്കുക
ഓമനിക്കുക - സം. ലാളിക്കുക
ഓമ്പുക - ഓമനിക്കുക, താലോലിക്കുക

ഓയ

ഓയാതെ - സം. ക്ഷീണിക്കാതെ
ഓയാമാരി - സം. അവസാനിക്കാത്ത വിഷയം
ഓയുക - സം. ക്ഷീണിക്കുക, സം. അവസാനിക്കുക

ഓര

ഓരാണ്ടന്‍ - സം. ഏകവാര്‍ഷിക
ഓരാണ്ടിക - ആണ്ടുബലി
ഓരാണ്ട് - സം. ഒരു വര്‍ഷം
ഓരാതെ - ഓര്‍ക്കാതെ, സം. വിചാരിച്ചിരിക്കാതെ
ഓരാത്ത - ഓര്‍ക്കാത്ത
ഓരി - നരിയുടെയും നായയുടെയും ഒക്കെ കൂവല്‍
ഓരായ്മ - ഓര്‍ക്കാതെ ഇരിക്കല്‍, ഇല്ലതിരിക്കല്‍
ഓര്‍ - അവര്‍
ഓരുക - ഓര്‍ക്കുക, സം. വിചാരിക്കുക, സം. ആലോചിക്കുക
ഓരുനിലം - ഉവര്‍നിലം
ഓരുപ്പ് - മണ്ണുപ്പ്
ഓരോരിക്കല്‍ - ഓരോ സമയത്ത്

ഓല

ഓല - തെങ്ങ് പന എന്നിവയുടെ ഇല, സം. പ്രമാണം
ഓലക്കുട - ഓലകൊണ്ടുള്ള കുട
ഓലയെഴുത്ത് - സം. പ്രമാണമെഴുത്ത്
ഓലയാക്കല്‍ - സം. പ്രമാണമാക്കല്‍
ഓലക്കം - സം. പ്രൗഢി, സം. പ്രഭാവം, സം. മഹത്ത്വം
ഓലക്കരണം - സം. ആധാരം
ഓലിയാന്‍ - കുറുക്കന്‍
എ. ഓലി - ഒലിവു മരം
ഓലി - ചെറിയ കുളം
ഓലുക - വെള്ളം തുള്ളിയായി വീഴുക, ഒലിക്കുക

ഓവ

ഓവറ - ഓവുമുറി, എ. ടൊയിലറ്റ്
ഓവി - സം. സ്നേഹം
ഓവിയം - സം. ചിത്രം, സം. പ്രതിമ, സം. ഛായ
ഓവിയര്‍ - സം. താപസന്മാര്‍, സം. ചിത്രക്കാരന്മാര്‍

ഓള

ഓളിയം - സം. അസഭ്യം
ഓളിയാന്‍ - സം. ജാരപുത്രന്‍
ഓള്‍ - അവള്‍, സം. ഭാര്യ
ഓളുക - ഓളിയിടുക

ഓഴ

ഓഴുക - ഒഴുകുക
ഓഴുവന്‍ - മലയുടെ അടിവാരം


കട്ടായം - സം. നിശ്ചിതത്വം , സം. ദൃഡത
കടപ്പാട് - സം. ബാധ്യത
കയറുക - സം. പ്രവേശിക്കുക
കയറ്റം - സം. പ്രവേശനം
കര - സം. ദേശം
കരുവിന - സം. ദുരിതം , സം. ചീത്ത പ്രവൃത്തി
കരുവി - സം. ഉപകരണം , സം. ആയുധം
കല്ലള - സം. ഗുഹ
കല്ലറ - സം. ശവകുടീരം
കല്ലുവെട്ട് - സം. ശിലാരേഖ
കല്ലിലെഴുത്ത് - സം. ശിലാരേഖ
കളരിക്കോഴ - സം. സഭാകമ്പം
കള്ളം - നേരുകേട് , പൊയ്, സം. അസത്യം
കളിവാക്ക് - സം. തമാശ

കറം - സം. ക്രുരത, കടുപ്പം
കറ്റക്കുഴലി - സം. സുന്ദരി
കറ്റം - കുട്ടം, സം. കളങ്കം
കറ്റക്കാര്‍ - സം. കറുത്തമേഘം
കറ്റുകെട്ട് - സം. കെട്ടുകഥ, കെട്ടി ചമച്ച കഥ, സം. മിഥ്യ

കാ

കാവലാ | കാവലാളി - കാവല്‍ നില്ക്കുന്നയാള്‍,
കാവലന്‍ - സം. രക്ഷകന്‍ , സം. രാജാവ്
കാവക്കാരന്‍ - സം. മര്യാദക്കാരന്‍
കാഴ്ചപ്പുറം - പുറമേനി , സം. ബാഹ്യഭാഗം
കാഴ്ചപ്പറ്റ് - ഒരു വസ്തു കണ്‍മുന്നില്‍ നിന്നു മറഞ്ഞിട്ടും അതിന്റെ രൂപം മറഞ്ഞുപോകാതെയിരിക്ക, സം. ദൃഷ്ടിവാസന
കാല്‍വിളക്ക് - നിലവിളക്ക്
കാല്‍മടക്കം - സം. മലവസര്‍ജനം
കാല്‍നട - സം. പദയാത്ര , സം. അതിസാരം
കാല്‍ത്താര്‍ - സം. പാദം
കാല്‍ച്ചുവട് - കാലടി, സം. പാദം
കാല്‍ത്തളിര്‍ - സം. പാദം
കാല്‍ക്കുപ്പായം - കാലുറ
കാല്‍ച്ചട്ട - എ. സൊക്ക്സ്

കി

കിള്ളി - സം. അല്പം
കിളര്‍ - സം. വര്‍ധന , ഉയര്‍ച്ച ; ഉയര്‍ന്ന, സം. വര്‍ധിച്ച
കിളര്‍ - സം. പ്രകാശം , സം. ശോഭ
കിളരം - ഉയരം
കിളരെ - ഉയരത്തില്‍
കിളിച്ചല്‍ - സം. മോഹാലസ്യം
കിളിയോല - കണക്കോല

കിഴാന്‍ - സം. ഉടമസ്ഥന്‍ , സം. പ്രഭു
കിഴവ് - സം. വാര്‍ധക്യം
കിഴലി - സം. മാംസം
കിഴമാറ് - കിഴക്കു ദിക്ക്

കിഴുമാട് - സം. മന്ദബുദ്ധി
കിഴറ്റുക - പുറത്തേക്ക് തള്ളുക
കിഴത്തരം - കീഴ്ത്തരം, കുറഞ്ഞ നിലവാരമുള്ള
കിഴുത്തല - സം. ദ്വാരം

കീ

കീഴിടം - സം. സാമന്തരാജ്യം
കീഴയക്കം - മുന്‍നടപടി, കീഴ്പതിവ്
കീഴുടമ - കുടിയാന്‍
കീഴുലക് - സം. പാതാളം
കീഴൊതുക്കം - സം. അനുസരണ , സം. വിനയം, സം. വിധേയഭാവം
കിഴേടം - സം. സാമന്തരാജ്യം
കീഴകുത്തക - പ്രധാന കുത്തകയുടെ കീഴിലുള്ള കുത്തക
കീഴ്ക്കോയ്മ - സം. സാമന്തരാജ്യം
കീഴനടപ്പ് - പണ്ടുകാലത്തെ സമ്പ്രദായം, സം. പുരാതന സമ്പ്രദായം
കീഴ്നാള്‍ - കഴിഞ്ഞ കാലം, മുന്‍കാലം
കീഴ്പാല്‍ - താണജാതി
കീഴ്മ - തോല്‍വി, സം. അവമതി
കീഴ്മന്നന്‍ - സം. സാമന്തരാജാവ്
കീഴ്വണക്കം - സം. അനുസരണം, സം. വിധേയത
കീഴ്വാക്ക് - സം. ശകാരം, സം. നിന്ദ്യമായ ഭാഷ
കീഴിടം - സം. രാജാവിന്റെ അധീനതയിലുള്ള രാജ്യം , ഇടവക
കീഴാണ്ട് - പോയവര്‍ഷം
കീഴറുക - കാലുവാരലിന് ഇടയാകുക
കീഴറക്കുക - തിരങ്കം വയ്ക്കുക, കാലുവാരുക
കീഴടിയുക - സം. അധഃപതിക്കുക
കീഴടക്കുക - സം. സ്വാധീനത്തില്‍ കൊണ്ടുവരുക , നിയന്ത്രണത്തിനു കീഴിലാക്കുക, കൈവശപ്പെടുത്തുക

കു

കുട്ടിനി - സം. വേശ്യ
കുട്ടിത്തം - സം. ബാല്യം
കുട്ടാരം - സം. സ്ത്രീസംഗം
കുട്ടാഴി - അമ്പലത്തിലേക്ക് സംഭാവന ചെയ്യുന്ന ധനം
കുടിയിലാര്‍ - കുടിയാനവന്മാര്‍
കുടിയിരുപ്പ് - പാര്‍പ്പ്, സം. വാസം, സം. ഗ്രാമം , ദേവതകള്‍ കുടിയിരുത്തിയിരുക്കുന്ന ഇടം
കുടിയാണ്മ - കുടിയായ്മ
കുടിമ - പാര്‍പ്പ്, സം. വാസം , സം. കാര്‍ഷികവൃതി
കുടിയിട - ആള്‍പ്പാര്‍പ്പ് ഉള്ള ഇടം
കുറ്റനാഴി- കള്ളനാഴി, സം. ന്യൂനതയുള്ള നാഴി
കുറുമ്പ് - സം. ധിക്കാരം , സം. കുസൃതി , സം. ശാഠ്യം
കുറിയോല - കത്ത്, കുറിപ്പ്, ഓലയിലെഴുതിയ ഉത്തരവ്, സം. ആജ്ഞാപത്രം
കുറുക - സം. ആവശ്യപ്പെടുക, സം. വിവരിക്കുക
കുറുപാട് - സം. താല്‍പര്യം, സം. തന്ത്രം , സം. ഉപായംസം. , സം. രാജ്യവിഭാഗം
കുഴപ്പം - സം. പ്രശ്നം

കൂ

കൂരിയാന്‍ - ശരീരവളര്‍ച്ച ഇല്ലാത്തയാള്‍
കൂരമ്പ് - കൂര്‍ത്ത അമ്പ്
കൂറ്ററുപ്പ് - സം. സ്നേഹഭംഗം
കൂറിടുക - പങ്കിടുക, സം. കഷണങ്ങളാക്കുക, സം. ഭാഗം വയ്ക്കുക
കുറില്‍ - സം. ഹ്രസ്വസ്വരം
കുറിലെഴുത്ത് - സം. ഹ്രസ്വസ്വരാക്ഷരം
കൂറുക - സം. വിവരിക്കുക , സം. പ്രഖ്യാപിക്കുക , പറയുക, കരുതുക, കണക്കാക്കുക, സം. ആവശ്യപ്പെടുക
കൂറാളി - പങ്കിടുന്നയാള്‍, കൂറുള്ളയാള്‍
കൂറടക്കം - സം. അവയപ്പൊരുത്തം
കൂറുവാഴ്ച - മൂപ്പുമുറയ്ക്ക് ഭരണം കിട്ടുന്ന അവകാശക്രമം
കൂറ്റുവന്‍ - സം. യമന്‍
കൂറ്റാരം - സം. ബഹളം , സം. ശബ്ദകോലാഹലം
കൂറ്റായ്മ - സം. മൈത്രി , സം. സ്നേഹം , കൂട്ടായ്മ, പങ്കാളിത്തം
കുറ്റുകാരന്‍ - സം. പക്ഷക്കാരന്‍
കൂറ്റ് - സം. മനുഷ്യശബ്ദം, ഒച്ച
കൂറ്റ് - സം. പക്ഷം
കൂഴ്ത്തുക- സം. ആഹ്ലാദിക്കുക

കെ

കെട്ടിവരവ് - സം. ആദായം

കൊ

കൊടുവിനയന്‍ - സം. മഹാപാപി (കൊടിയ വിന ചെയ്തവന്‍)
കൊടുവാക്ക് - സം. പരുഷമായ വാക്ക്
കൊടുമ്പകല്‍ - നട്ടുച്ച
കൊടുപ്പ് - സം. ദാനം , കൊടുക്കല്‍
കൊടുപ്പം - സം. ഭയങ്കരത , സം. ഭീകരാവസ്ഥ , സം. ക്രൂരത
കൊടുത് - സം. ഉഗ്രമായത് , സം. ക്രൂരമായത്
കൊടുങ്കാളി - സം. ഭദ്രകാളി
കൊടിയാള്‍ - സം. സുന്ദരി

കൊതി - സം. ആഗ്രഹം
കൊതിക്കുക - സം. ആഗ്രഹിക്കുക
കൊരവ് - സം. ചളിപ്രദേശം, ചതുപ്പു നിലം
കൊലുമ - സം. ആഡംബരം, സം. അഭിവൃദ്ധി
കൊലുവ് - സം. ദര്‍ബാര്‍, സം. ഉല്ലാസമണ്ഡപം
കൊലയാള്‍ - കൊല്ലുന്നയാള്‍, കൊലയാളി

കൊവ്വല്‍ - മണ്‍കുന്ന്, പാകമാകാത്ത ചോറ്
കൊള്‍വോന്‍ - സം. സ്വീകരിക്കുന്നവന്‍
കൊള്ളാക്കടം - തിരിച്ചുകിട്ടാത്ത കടം

കൊഴുമുതലായ്മ - സം. ജന്മി കുടിയാന്‍ ബന്ധനിയമം
കൊഴുക്കുക - തടിക്കുക, സം. വര്‍ധിക്കുക , സം. ഫലിക്കുക , സം. അഹങ്കരിക്കുക
കൊഴുവന്‍ - പാട്ടക്കാരന്‍, കുടിയാന്‍
കൊഴുമ - കൊഴുപ്പ്, സം. സൗന്ദര്യം
കൊഴു - തടിച്ച, സം. മാംസമുള്ള , കൊഴുത്ത
കൊഴമാന്തം - താറുമാറായ നില

കൊറുന്‍പ് - സം. സമുദായം, സം. പരിഷത്ത്, സം. യോഗം, സം. സമൂഹം, സം. സഭ
കൊറ്റനിര - സം. രാജവംശം
കൊറ്റ് - സം. ജീവിതമാര്‍ഗം , സം. ആഹാരം , സം. ഭക്ഷണം
കൊറ്റുപാട് - സം. ഭക്ഷണസാധനം
കൊറ്റുകാരന്‍ - സം. ധനികന്‍
കൊറ്റവി - പാലത്തിണയുടെ ദേവി
കൊറ്റവാതില്‍ - സം. ഗോപുരവാതില്‍ , കൊട്ടാരവാതില്‍
കൊറ്റവന്‍ - സം. രാജാവ് , തലവന്‍, സം. വിജയശാലി , സം. പരാക്രമി
കൊറ്റമുടി - സം. രാജത്വത്തിന്റെ കിരീടം
കൊറ്റം - സം. ജയം , സം. വീര്യം , സം. രാജത്വം , സം. അധീശത്വം
കൊറി- കുടിയാട്, മേടം

കോ

കോട് - സം. പ്രദേശം
കോന്‍ - സം. ചക്രവര്‍ത്തി , സം. രാജാതിരാജന്‍
കോറുക - സം. വിചാരിക്കുക, സം. ഉദ്ദേശിക്കുക , സം. ആഗ്രഹിക്കുക
കോറല്‍ - സം. വിചാരം , സം. ആഗ്രഹം
കോയ്മ - സം. അധികാരം , സം. അധികാരസ്ഥാനം
കോയിലാള്‍ - സം. രാജ്ഞി
കോയിമ്മാള്‍ - സം. മേലധികാരി
കോയിന്മ - സം. അധികാരം , കോയ്മ
കോമടന്ത - സം. രാജ്ഞി
കോമകള്‍ - സം. രാജ്ഞി
കോന്മ - കോയ്മ
കോട്ടനാള്‍ - സം. ആയുഷ്കാലം , സം. ആയുസ്സ്


ചുവ - സം. രുചി
ചുമട് - സം. ഭാരം
ചെല്‍വം - സം. ധനം , സം. സമ്പത്ത് , സം. ഐശ്വര്യം , സം. ഭാഗ്യം , സം. മഹിമ
ചൊടി - സം. ഉത്സാഹം , സം. പ്രോത്സാഹനം ചൊടിക്കുക - സം. പ്രോത്സാഹിപ്പിക്കുക , സം. ഉത്സാഹിപ്പിക്കുക
ചുണ - സം. ഉത്സാഹം , സം. പ്രോത്സാഹനം
ചുണയ്ക്കുക - സം. പ്രോത്സാഹിപ്പിക്കുക , സം. ഉത്സാഹിപ്പിക്കുക
ചുരുക്കം - സം. സംക്ഷേപസംജ്ഞ
ചുരുക്കുക - സം. സംക്ഷേപിക്കുക

ചെ

ചെയ്തി - സം. പ്രവൃത്തി, സം. വര്‍ത്തമാനം
ചെയ്വനക്കാരന്‍ - സം. പ്രവര്‍ത്തകന്‍
ചെയ്യ - സം. ഐശ്വര്യമുള്ള, സം. ഭംഗിയുള്ള
ചെയ്യന്‍ - സം. ശിവന്‍

ചു

ചുരുക്കം - സം. സംക്ഷേപം
ചുരുക്കെഴുത്ത് - സം. സംക്ഷേപസംജ്ഞ
ചുവടി - സം. ഗ്രന്ഥം, സം. പുസ്തകം

ചൊ

ചൊലുത്ത് - സം. ഭാഷ്യരീതി, സം. ഉച്ചാരണഭേദം


തകുക - ചേരുക, ഉണ്ടായിരിക്കുക
തകുതി - ചേര്‍ച്ച, പൊരുത്തം
തന്നോര്‍ത്തം - സം. ഭാതൃഭാവം , സം. സാഹോദര്യം
തപ്പുക - സം. അന്വേഷിക്കുക
തലയാള്‍ - സം. നേതാവ്
തലപ്പാട് - സം. അഗ്രഭാഗം
തലപ്പാവ് - സം. കിരീടം
തലയിലെഴുത്ത് - സം. വിധി
തലയാരി - സം. പ്രധാനി
തലക്കുത്ത് - സം. തലവേദന
തലക്കുറി - സം. ജാതകം
തലക്കല്ല് - മൂലക്കല്ല്, സം. പ്രധാനപ്പെട്ട കല്ല്
തലക്കല്ലിളകുക - സം. അടിസ്ഥാനം ഇളകുക
തലക്കം - സം. പ്രാധാന്യം
തലയായ്മ - സം. പരമാധികാരം, സം. അഗ്രസ്ഥാനം
തലവുഴ - സം. തലസ്ഥാനം

താ

തായ് | തായി | താ - സം. മാതാവ് , സം. മാതൃ
താവഴി - അമ്മവഴി ഉള്ള പിന്‍തുടര്‍ച്ച
തായ്വഴി - താവഴി

തി

തിക്ക് - സം. ശ്വാസം തടസ്സപ്പെടല്‍
തിടന്‍ - സം. ബലവാന്‍ , സം. ശക്തന്‍
തിണ - സം. പ്രദേശം , ഭൂമിശാസ്ത്രപരമായ തരംതിരിവ്
തിരയുക - സം. അന്വേഷിക്കുക
തിറ - സം. ഉപഹാരം
തിറവിയ - ഉറപ്പുള്ള, കഴിവുള്ള, ഐശ്വര്യമുള്ള സം.
തിറവി - സം. പ്രകാശം , തെളിച്ചം
തിറമ - സം. സാമര്‍ഥ്യം , സം. ശക്തി
തികഴ് - തിളങ്ങുന്ന, സം. പ്രകാശിക്കുന്ന , സം. പൂര്‍ണമായ , മികച്ച

തു

തുറം - സം. വിഷയം , നികുതി
തുറ - വകുപ്പ്, സം. വിഭാഗം
തുറട് - സം. പ്രയാസം , സം. ആപത്ത്
തുഞ്ചം - സം. അഗ്രം, അറ്റം, അങ്ങേയറ്റം

തെ

തെണ്മ - തെളിവ്, സം. സാമര്‍ഥ്യം

തേ

തേടുക - സം. അന്വേഷിക്കുക

തൊ

തൊടുകുറി - സം. ശ്രേഷ്ഠമായത് (അലങ്കാരം), സം. തിലകം

തോ

തോല്‍വി - സം. പരാജയം


നടിപ്പ് - സം. അഭിനയം നടിക്കുക - സം. അഭിനയിക്കുക
നടപ്പ് - സം. പ്രചാരത്തിലുള്ള
നണ്ണുക - സം. വിശ്വസിക്കുക
നമ്പുക - സം. വിശ്വസിക്കുക
നന്നെറി - സം. സന്മാര്‍ഗം

നാ

നാട് - സം. രാജ്യം
നാട്ടുകാരന്‍ - സം. സ്വദേശി
നാട്ടാര്‍ - സം. പ്രദേശവാസികള്‍ , സം. തദ്ദേശവാസികള്‍
നാട്ടുകാര്‍ - സം. പ്രദേശവാസികള്‍ , സം. തദ്ദേശവാസികള്‍
നാട്ടുമൊഴി - സം. ഭാഷാഭേദം, സം. ദേശ്യഭാഷ
നാടോടിമൊഴി - സം. ഭാഷാഭേദം, സം. ദേശ്യഭാഷ
നാട്ടാണ്മ - ഫാ. സര്‍ക്കാര്‍, സം. പ്രഭുത്വം, സം. ഭരണാധികാരം.
നാട്ടാനടുതല - സം. ഭക്ഷണസാധനകൃഷി
പു. നാട്ടിയക്കം - സം. രാഷ്ട്രീയം, നാടിന്റെ ഇയക്കം (പ്രവര്‍ത്തനം, ചലനം, നടപടി, രീതി, ഗതി )
നാള്‍ - സം. ദിനം , സം. ദിവസം
നാള്‍തോറും - സം. പ്രതിദിനം

നി

നിമ്മള്‍ - നിങ്ങള്‍
നെറി - സം. ന്യായം, സം. നീതി
നെറിവ് - സം. ന്യായം , സം. നീതി
നെറികേട് - സം. അന്യായം , സം. അനീതി

നീ

നീഴല്‍ - സം. വായു , സം. വേദന

നെ

നെടില്‍ - സം. ദീര്‍ഘസ്വരം
നെടിലെഴുത്ത് - സം. ദീര്‍ഘസ്വരാക്ഷരം

നേ

നെഞ്ചകം - സം. ഹൃദയം , സം. മനസ്സ്
നേര്‍മ - സം. സത്യസന്ധത
നേര് - സം. സത്യം
നേരറിവ് - സം. യുക്തി , യഥാര്‍ഥ അറിവ്
നേറ്റി - സം. ആര്ജവം

നൊ

നൊമ്പരം - സം. വേദന

നോ

നോവ് - സം. വേദന , സം. അസുഖം


പങ്കപ്പാട് - സം. ബുദ്ധിമുട്ട്
പഞ്ഞം - സം. ദാരിദ്ര്യം
പട - സം. സൈന്യം
പടക്കപ്പല്‍ - സം. യുദ്ധക്കപ്പല്‍
പടക്കോപ്പ് - സം. യുദ്ധസാമഗ്രികള്‍
പടയോട്ടം - സം. അധിനിവേശം
പടയേറ്റം - സം. അധിനിവേശം
പടയാളി - സം. സൈനികന്‍/സൈനിക
പടയൊരുക്കം - സം. യുദ്ധത്തിനു തയ്യാറാകല്‍
പടത്തലവന്‍ - നേതൃത്വം നല്‍കുന്ന സൈനികന്‍, fem. പടത്തലവി
പടപ്പെരുമാറ്റം - മൊത്തത്തിലുള്ള സൈനികരുടെ മനോനില
പനുവല്‍ - സം. ശാസ്ത്രം
പനുവുക - ചൊല്ലുക, പറയുക
പന്നല്‍ - ചീത്തയായത്
പന്നല്‍ - പനുവല്‍, സം. അന്വേഷണം

പാ

പാന - സം. കവിത
പാവലര്‍ - സം. കവികള്‍

പി

പിണം - സം. ശവം
പിറക്കുക - സം. ജനിക്കുക
പിറവി - സം. ജന്മം
പിറപ്പ് - സം. ജനനം
പിറവിത്തറ - സം. സ്വദേശം
പിന്നെഴുത്ത് - സം. അനുലേഖനം, സം. അനുബന്ധം

പു

പുണര്‍ച്ച - സം. സംയോഗം, സം. ആലിംഗനം

പെ

പെരുമാറുക - സം. ഉപയോഗിക്കുക

പേ

പേ - സം. പിശാച്, സം. ഭ്രാന്ത്
പേക്കുതിര - നിയന്തിക്കാന്‍ പാടുള്ള കുതിര
പേക്കുറുക്കന്‍ - പേനരി
പേക്കോലം - സം. പിശാചിന്റെ വേഷം

പേചുക - പേശുക, സം. സംസാരിക്കുക
പേച്ചൊല്‍ - സം. നാമപദം (വ്യാകരണം)
പേശുക - സം. സംസാരിക്കുക, സം. തര്‍ക്കിക്കുക

പേണ് - സം. രക്ഷ
പേണല്‍ - സം. പോഷണം
പേണലര്‍ - സം. ശത്രുക്കള്‍
പേണുക - സം. പരിപാലിക്കുക, പോറ്റുക

പേപ്പിടി - സം. ഭീക്ഷണി

പേത്തണ്ണീര്‍ - ?. ചാരായം
പേത്തന്‍ - സം. അര്‍ത്ഥശൂന്യമായ സംസാരം
പേത്തേന്‍ - സം. ഔദ്ദാലകം

പേനരി - പേപിടിച്ച കുറുക്കന്‍

പേരന്‍ - സം. പൗത്രന്‍
പേരാണ്ട് - അറുപതാണ്ട്
പേര്‍വിളി - പേരിടല്‍, സം. നാമകരണം
പേര്‍പ്പ് - പകര്‍പ്പ്
പേര്‍ക്കുക - തര്‍ജമചെയ്യുക (from arabic/farsi ), പകര്‍ത്തുക
പേര്‍ക്കുക - സം. ഭാഗം വയ്ക്കുക
പേരൊലി - വിളിക്കുന്ന ശബ്ദം
പേരച്ചം - സം. നാമാംഗം
പേരുവഴി - സം. നഗരം, സം. പട്ടണം
പേരുമാറാട്ടം - ഒരാളുടെ പേരിനുപകരം മറ്റൊരാളുടെ പേരുവച്ച് എഴുതുകയും മറ്റും ചെയ്യല്‍
പേരിമ്പം - സം. മോക്ഷം , സം. വലിയ സന്തോഷം
പേരാള്‍ - സം. പ്രതിനിധി
പേരാളി - സം. പ്രതിനിധി
പേരായിരം - സം. സഹസ്രനാമം

പേറ്റുനോവ് - സം. പ്രസവവേദന
പേറ്റുതിങ്ങള്‍ - സം. പ്രസവിക്കുന്ന മാസം
പേറ് - സം. പ്രസവം, സം. ഭാരം , ചുമട്
പേറുക - സം. ഭാരം വഹിക്കുക , ചുമക്കുക

പൊ

പൊഴുതിക്കാരന്‍ - സം. കാര്യസ്ഥന്‍
പൊഴില്‍ - താണ നിലം, സം. ഉദ്യാനം , ചോല
പൊരുത്ത് - സം. സന്ധി (വ്യാകരണം)

പോ

പോക്ക് - സം. യാത്ര , പോകല്‍
പോക്കുവരത്ത് - പോക്കുകയും വരുകയും ചെയ്യുക
പോക്കറ്റ - സം. ഗതികെട്ട
പോച്ചപ്പ് - പുകയില
പോട് - സം. ദ്വാരം
പോതന്‍ - സം. ബ്രഹ്മാവ്
പോന്ന - സം. പ്രാപ്തിയുള്ള

പോരാട്ടം - സം. യുദ്ധം ,സം. വിപ്ലവം
പോരാളി - സം. യുദ്ധം ചെയ്യുന്നയാള്‍, സം. വീരന്‍
പോരിടുക - സം. യുദ്ധം ചെയ്യുക ,സം. കലഹിക്കുക
പോരിമ - മതിയാകുന്ന അവസ്ഥ
പോര്‍ - സം. യുദ്ധം , സം. കലഹം

പോലുക - സം. തുല്യമായിരിക്കുക
പോള്‍ - സം. സമയത്ത്, സം. സമയം

പോറ്റുമകന്‍ - വളര്‍ത്തുമകന്‍
പോറ്റി - സം. രക്ഷിതാവ് , തുളു ബ്രാഹ്മണന്‍
പോറ്റല്‍ - സം. സംരക്ഷിക്കല്‍
പോറ്റലര്‍ - സം. ശതുക്കള്‍
പോറ്റമ്മ - വളര്‍ത്തമ്മ

പോഴുക - വേര്‍പ്പെടുക, പിളരുക


മകള്‍മ - സം. സ്ത്രീത്വം, സം. വനിതാത്വം
മകന്‍മ - സം. പുരുഷത്വം, സം. മാനവികത
മകിഴുക - സം. സന്തോഷിക്കുക
മറമൊഴി - സം. മന്ത്രം, സം. വേദവാക്യം

മറുപടി - സം. ഉത്തരം
മറ്റ് - സം. ഇതര

മാ

മാകാണം - സം. സംസ്ഥാനം
മാന്തര്‍ - സം. മനുഷ്യര്‍
മാക് - സം. മൃഗം
മാന്തര്‍ - സം. ജനം

മി

മിന - സം. പ്രവൃത്തി, സം. ദുഷ്പ്രവൃത്തി
മിനക്കേട് - സം. ബുദ്ധിമുട്ട്
മിണ്ടാട്ടം - സം. സംസാരം
മിന്നുകെട്ട്, താലികെട്ട് - സം. വിവാഹം
മിന്ന് - താലി

മു

മുതല്‍ച്ചെലവ് - ആദ്യത്തെ ചെലവ്
മുതല്‍മുടക്ക് - സം. മൂലധനം
മുതല്‍ക്കുടി - സം. ആദ്യത്തെ ഭാര്യ
മുതലി - സം. പ്രധാനി , സം. ആദികാരണം
മുതലിയാര്‍ - സം. പ്രധാനി

മെ

മെയ്യ് - സം. ദേഹം, സം. സത്യം
മെയ്യ് - സം. വ്യഞ്ജനം
മെയ്യെഴുത്ത് - സം. വ്യഞ്ജനാക്ഷരം, ശരീരത്തില്‍ ചായം വരയ്ക്കുന്നത്
മെയ്മ - സം. സത്യസന്ധത
മെല്ലിനം - സം. അനുനാസികങ്ങള്‍
മെല്ലെഴുത്ത് - സം. അനുനാസിക അക്ഷരങ്ങള്‍

മേ

മേല്‍ച്ചീട്ട് - സം. മേല്‍വിലാസം

മൊ

മൊഴി - സം. ഭാഷ, സം. വാക്ക്, സം. തെളിവ്
മൊഴിയുക - സം. സംസാരിക്കുക, മിണ്ടുക
മൊഴിയാള്‍ - സം. മധുരമായി സംസാരിക്കുന്ന പെണ്ണ്
പു. മൊഴിപ്പനുവല്‍ - സം. ഭാഷാശാസ്ത്രം


വണക്കം - സം. വന്ദനം, സം. വിനയം, അടക്കം, താഴ്മ
വണക്കമുള്ളയാള്‍ - സം. വിനയമുള്ളയാള്‍, സം. സംസ്കാരമുള്ള വ്യക്തി
വണ്ടാര്‍ക്കുഴലി - നീണ്ട കറുത്ത മുടിയുള്ള സുന്ദരി
വണ്ടി - സം. വാഹനം | വണ്ടിക്കയറ് , വണ്ടികുറ്റി, വണ്ടിത്തൂക്കം - വണ്ടിയില്‍ കയറ്റുന്ന ഭാരം
വണ്ടിക്കൂലി - വണ്ടിവാടക
വണ്ടിവാടക - വണ്ടിയുടെ നിരക്ക്
വണ്ടിക്കുതിര - കുതിരവണ്ടി
വണ്ടിക്കാള - വണ്ടിയില്‍ കെട്ടുന്ന കാള
വണ്ണ - കാലിന്റെ വണ്ണം
വണ്ണം - തടി, സം. പുഷ്ടി,
വണ്ണം - സം. പ്രകാരം | നല്ലവണ്ണം - നല്ല പ്രകാരം
വന്‍ - വലിയ, സം. ശക്തിയുള്ള
വന്‍കാറ്റ് - സം. ശക്തിയേറിയ കാറ്റ്
വന്‍പ് - സം. പ്രതാപം, സം. ഗര്‍വ്, സം. അഹംഭാവം
വന്‍പട - സം. വലിയ സൈന്യം
വന്‍പന്‍ - സം. പ്രതാപി, സം. അഹങ്കാരി, സം. ഗര്‍വക്കാരന്‍
വന്‍പിക്കുക - സം. അഹങ്കരിക്കുക, സം. ആത്മസ്തുതി ചെയ്യുക
വമ്പ് - വന്‍പ്
വമ്പ് - മുള, മുളങ്കുറ്റി
വമ്പ് - സം. വാസന
വമ്പുലി - വലിയ പുലി
വന്മഴ - വലിയ മഴ
വന്‍മരം - വലിയ മരം
വയറ - കന്നുകാലിത്തീറ്റ, മേച്ചില്‍ പുല്ല്
വയറി - വലിയ വയറുള്ളവള്‍
വയറന്‍ - വലിയ വയറുള്ളവന്‍
വയറ്റാട്ടി - സം. സൂതകര്‍മ്മിണി, സം. പ്രസവശുശ്രൂഷിക
വയറ്റിച്ചൂലി - സം. ഗര്‍ഭിണി
വയറ്റുപ്പാട് - സം. ഉപജീവനം, വയറ്റുപിഴപ്പ്
വയപ്പുലി - സം. സിംഹം
വയമ - സം. സിംഹം , പുലി
ത. വയ്യാകരണര്‍ - സം. വ്യാകരണപണ്ഡിതന്‍
ത. വൈയാകരണന്‍ - സം. വ്യാകരണപണ്ഡിതന്‍
വരകോല്‍ - അളക്കുന്ന ഉപകരണം , എ. സ്കെയില്‍
വരത്തന്‍ - സം. അന്യന്‍, സം. അപരിചിതന്‍
വരമ്പ് - അതിര്, അതിര്‍ത്തി
വരമ്പുവഴി - നടവരമ്പ്
വരവുചിലവ് - വരവും ചിലവും
വരവ് - സം. ആദായം , സം. ആഗമനം, വരുമാനം
വരിക്ക - സം. മധുരമുള്ള (പഴങ്ങളുടെ കൂടെ മറ്റും ചേര്‍ക്കുന്നത് - വരിക്കച്ചക്ക, വരിക്കമാങ്ങ)
വരിക്കപ്പണം - അ. നികുതി
വരിപ്പുലി - വരയുള്ള പുലി
വരമീന്‍ - ഒരുതരം കാര്‍പ്പ് മീന്‍
വരയന്‍ - വരയുള്ള
വരിയന്‍പുലി - ബംഗാള്‍ കടുവ
വരിയാന്‍ - സം. മഹാശ്രേഷ്ഠന്‍
വരുംകാലം - സം. ഭാവികാലം
വരുംകൊല്ലം - സം. അടുത്ത വര്‍ഷം, ഇനി വരുന്ന വര്‍ഷം
വലകെട്ട് - വലയുണ്ടാക്കല്‍
വലക്കണ്ണ് - വലയിലെ കണ്ണികള്‍
വലക്കാരന്‍ - മീന്‍പിടുത്തക്കാരന്‍, സം. ബുദ്ധിമാന്‍
വലപ്പാട് - സം. വലയുടെ വ്യാപ്തി
വലിയത - വലിയ, സം. ശക്തിയുള്ള
വലിയതൊക്ക് - എ. പീരങ്കി
വലിയവെടി - പീരങ്കിയില്‍ നിന്നുമുള്ള വെടി
വല്ലായ്മ - സം. വൈഷമ്യം, സം. അരിഷ്ടത, സം. വിപത്ത്
വളപ്പുര - ചെറിയ മുറി, എ. ക്യാബിന്‍
വളര്‍ത്തമ്മ - വളര്‍ത്തുന്ന അമ്മ, രണ്ടാനമ്മ
വളര്‍മ്മ - വളര്‍ച്ച
വള്ളത്തടി - തോണി, ചെറുവള്ളം
വള്ളത്തുടര്‍ - വള്ളം കെട്ടിയിടുന്ന ചങ്ങല പൂട്ട്
വള്ളപ്പടി - വള്ളത്തിലെ ഇരിപ്പിടം
വള്ളല്‍ - അടയാളം, കുതയ്ക്കല്‍
വള്ളിക്കാണം - സം. ആസക്തമായ പണം, സം. വാസ്തവമായ പണം
വള്ളിക്കിഴങ്ങ് - സം. മധുരക്കിഴങ്ങ്
വള്ളിക്കുടില്‍ - സം. പര്‍ണ്ണശാല
വള്ളിപ്പുലി - ചെറിയ ഒരിനം പുലി
വഴക്ക് - സം. നിയമപരമായി കൊടുക്കുന്ന കേസ്, എ. കേസ് , സം. തര്‍ക്കം, സം. വ്യവഹാരം
വഴക്കൊഴിയുക - സം. കേസൊഴിയുക, സം. തര്‍ക്കമൊഴിയുക
വഴക്കം - സം. അനുസരണം, സം. വിധേയത്വം, വളയുന്ന ഗുണം, സം. ശീലം
വഴക്കുക - സം. വിധേയമാക്കുക, സം. ശീലിപ്പിച്ചെടുക്കുക, സം. പരിശീലിപ്പിക്കുക
വഴങ്ങല്‍ - സം. അധീനതയിലാകുക, വഴിപ്പെടുക, കീഴടങ്ങുക
വരമൊഴി - സം. ഗ്രന്ഥഭാഷ
വറുതി - സം. ക്ഷാമം
വല്ലിനം - സം. ഖരങ്ങള്‍
വല്ലെഴുത്ത് - സം. ഖരങ്ങള്‍ (അക്ഷരങ്ങള്‍)


വി

വിന - സം. കര്‍മം , സം. പ്രവൃത്തി, സം. ഉദ്യമം
വിനച്ചൊല്‍ - സം. ക്രിയാപദം (വ്യാകരണം)
വിടുതി - സം. സ്വാതന്ത്ര്യം
വിടുതല്‍ - സം. വിമോചനം , സം. മുക്തി
വിണ്ണാടര്‍ - സം. ദേവതകള്‍, സം. സ്വര്‍ഗവാസികള്‍
വിലമകള്‍ - സം. വേശ്യ

വീ

വിനവ് - സം. ചോദ്യം
വീര്‍ക്കുക - പൊന്തിവരുക, പൊള്ളിവരുക
വീര്‍പ്പ് - സം. ശ്വാസം
വീര്‍പ്പുമുട്ട് - സം. ശ്വാസംമുട്ട്

വെ

വെണ്‍മുകില്‍ - വെളുത്ത മേഘം
വെണ്മാടം - വെള്ളപൂശിയ സൗധം .
വെണ്മഴു - സം. പ്രകാശമുള്ള മഴു
വെണ്ണീറ് - സം. ചാരം

വേ

വേങ്ങപ്പുലി - ബംഗാള്‍ കടുവ
വേടത്തി - ഒരു വേടപ്പെണ്ണ്
വേടന്‍ - വേട്ടയാടുന്നവന്‍, വേടര്‍
വേടര്‍ - വേട്ടയാടി പുലരുന്ന ഒരു വിഭാഗം
വേട്ടകാട്ടല്‍ - വേട്ടയാടിയത് പ്രദര്‍ശിപ്പിക്കല്‍
വേട്ടക്കുന്തം - വേട്ടക്കാരുടെ കുന്തം
വേട്ടവന്‍ - സം. വിവാഹിതല്‍
വേട്ടവള്‍ - സം. വിവാഹിത
വേട്ടവിളി - വേട്ടയാടി കഴിഞ്ഞുള്ള വിജയകാഹളം
വേണ്ടായ്ക - വേണ്ടാതെ ആകുക
വേണ്ടും - സം. ആവശ്യം, സം. ആവശ്യകത, സം. അനിവാര്യത
വേണ്ടിക - സം. ഉപയോഗം
വേലപ്പെണ്ണ് - സം. ലക്ഷ്മി
വേലിക്കടമ്പ - സം. സോപാനം, ത. കോവണി
വേലിക്കഴ - തള്ളി നീക്കാവുന്ന ഗേറ്റ്
വേലിയിറക്കം - കടലില്‍ വേലിയേറിയത് ഇറങ്ങുന്നത്
വേല്‍ക്കാരന്‍ - കുന്തക്കാരന്‍
വേളാത്ത - സം. കല്യാണം കഴിക്കാത്ത, സം. അവിവിവാഹ
വേള്‍ക്കാത്ത - സം. കല്യാണം കഴിക്കാത്ത
വേള്‍ക്കുക - സം. കല്യാണം കഴിക്കുക
വേള്‍ - സം. ഹോമം
വേളി - സം. കല്യാണം, സം. വധു
വേറുകൂറ് - സം. പക്ഷപാതം, സം. പക്ഷഭേദം, സം. മമത
വേന്തന്‍ - സം. രാജാവ്
വേന്തര്‍ - സം. രാജാക്കന്‍മാര്‍
വേള്‍ - സം. കാമം
വേളി - സം. കല്യാണം
വേള്‍വി - സം. കല്യാണം , സം. ത്യാഗം
വേള്‍ക്കുക - സം. ആഗ്രഹിക്കുക
വേഴ്ച - സം. പ്രേമം
വേഴ്വി - സം. ത്യാഗം , സം. കല്യാണം
വേറുകൂറ് - സം. പക്ഷപാതം
വേറിട്ട - സം. വ്യത്യസ്തമായ
വേറിടല്‍ - സം. വ്യത്യാസം
വേര്‍പാട് - സം. വിയോഗം

റാഞ്ചന്‍ - പരുന്ത്
റാഞ്ചുക - തട്ടിപ്പറിക്കുക

ശേകരിക്കുക - ശേഖരിക്കുക (ദ്രാവിഡ വേര്), സം. സംഭരിക്കുക, സം. സ്വരൂപിക്കുക
ശേകരം - ശേഖരം, സം. സഞ്ചയനം, സം. സമാഹാരം
ശേകരിക്കല്‍ - ശേഖരിക്കല്‍, സം. സമാഹരിക്കല്‍