കേരളപ്പിറവി
കേരളപ്പിറവി
നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ മലയാളം കൂറുന്ന മലയാളക്കരയെ ഒന്നിച്ചു ചേര്‍ത്തു കൊണ്ട് കേരളം എന്ന മാകാണമാക്കി മാറ്റിയതിന്റെ നിനവിലാണ് കേരളപ്പിറവി നവംബര്‍ ഒന്നിനു കൊണ്ടാടുന്നത്. ആള്‍തുകയുടെ ൯൱൭ % മലയാളം മിണ്ടുന്നവരായിട്ടുള്ള കേരളം കിഴക്കു മാമലകളെയും തെക്ക് അറബിക്കടലിനെയും മുത്തമിട്ടു കിടക്കുന്ന തെന്നിന്റയുടെ കറ്റക്കുഴലിയാണ്. പലമയില്‍ ഒരുമയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മലയാളക്കരയ്ക്ക് ഇന്ന് ൬൰൫ -ാം പിറന്നാള്‍.
നാടുവാഴികളുടെ മേല്‍ക്കോയിമയ്ക്ക് അറുതി വരുത്തിക്കൊണ്ടും ചിതറിക്കിടന്നിരുന്ന മലയാളരെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടും കേരളം ഉടല്‍ക്കൊണ്ടു. വിടുതിയുടെ ചിറകിലേറി ആള്‍ക്കോയ്മയുടെ ആരവങ്ങള്‍ ഏറ്റുപാടികൊണ്ട് ഒന്നാകുവാന്‍ മലയാളര്‍ നടത്തിയ പൊരാട്ടത്തിന്റെ പങ്കായി ആണ് കേരളം പിറവിയെടുക്കുന്നത്. പല നാട്ടുകൊറ്റങ്ങള്‍ക്കു കീഴിലായിരുന്ന മലയാളരുടെ ഒന്നിച്ചു ചേരല്‍ തന്നെയാണ് ഈ തിരുനാളിന് അത്രമേല്‍ മേന്‍മയേകുന്നതും.
ആയിരത്തിത്തൊള്ളായിരത്തിയിരുപത്തിയെട്ടില്‍ എറണാകുളത്തു വച്ചു ഒത്തൂകൂടിയ വിടുതല്‍ പോരാളികളുടെ കൂട്ടായ്മ ‘ഐക്യകേരളപ്രമേയം’ എന്നൊരു തീര്‍പ്പ് കൊണ്ടുവരുകയുണ്ടായി. പിന്നീട് 1946 ജൂലൈ ഇരുപത്തിയൊമ്പതിനു കൊച്ചിയിലെ കേരളവര്‍മ്മ മന്നന്‍ ചട്ടമന്നത്തിന് അനുപ്പിയ ഓലയില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറും കോര്‍ത്തിണക്കി ഒരൊറ്റ കേരളം ഉണ്ടാക്കണം എന്ന നിനവിനു പിന്‍തുണയേകി. നാട്ടുകൊറ്റങ്ങളെ ഇന്റ്യന്‍ യൂണിയനില്‍ ചേര്‍ക്കുവാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അവര്‍കള്‍ തലയാളായി ഉണ്ടായിരുന്ന വകുപ്പ് ‘ഒന്നായ കേരളം’ എന്ന കനവിനു ചട്ടങ്ങളുടെ പിന്‍വയമേകുകയും ചെയ്തതോടെ നടപടികള്‍ വിരവോടെ മുന്നോട്ടു നീങ്ങി. തിരുവതാംകൂറ് തന്‍പാടുള്ള ഒരു നാടായി നിലനില്‍ക്കണം എന്ന അന്നത്തെ ദിവാന്‍ സി.പി രാമസ്വാമിയുടെ തീരുമാനം ‘ഒന്നായ കേരളം’ എന്നതിന്‍ ഒരു വിലങ്ങു തടിയായി നിലകൊണ്ടു. എന്നാല്‍ മൂക്കിനു വെട്ടേറ്റതോടെ രാമസ്വായി ഐയ്യര്‍ നാടുവിടുകയും തിരുവതാംകൂറിന്റെ തന്‍പാട് ഓര്‍മ്മയുടെ ഏടുകളിലാക്കപ്പെടുകയും ചെയ്തു.
പിന്നീട് മലയാളം കൂറുന്ന നിലങ്ങളെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് ഇന്റ്യന്‍ സര്‍ക്കാര്‍ അഞ്ച് ജില്ലകള്‍ ഉള്ള മാകാണത്തിനു നിലയിടുകയുണ്ടായി . ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയാറ് നവംബര്‍ ഒന്നിനു കേരളം ചട്ടംവഴി ഉടലെടുക്കുകയും ഒരു കൊല്ലത്തിനു അപ്പുറം ഫെബ്രുവരി 28നു കേരളത്തില്‍ ഒന്നാമത്തെ പൊതു തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
പൊരുള്‍
കൂറുന്ന - സംസാരിക്കുന്ന, speaking | മാകാണം - സംസ്ഥാനം, state | ആള്‍തുക - ജനസംഘ്യ , population | കറ്റക്കുഴലി - സുന്ദരി | വിടുതി - സ്വാതന്ത്ര്യം, independence | ആള്‍ക്കോയ്മ - ജനാതിപത്യം, democracy | നാട്ടുകൊറ്റം - നാട്ടുരാജ്യം kingdom| ചട്ടമന്നം - നിയമസഭ legislative house | അനുപുക - ഔദ്യോഗിക രീതിയില്‍ അയക്കുക, send in official manner | വിരവ് - വേഗം, speed | തന്‍പാട് - സ്വാതന്ത്ര്യം, independence |
വാക്കുശേകരം കാണുക
follow us on Instagram