പൊരുള്‍വഞ്ചി

മുഴുവനായിട്ടില്ല! Work in progress!

s. - sanskrit ( സത്യം s.), t. - tadbhava തത്ഭവം (ചീരാമന്‍ t.)

If you are on a pc use ctrl+f to search


പൊരുള്‍വഞ്ചി

അകതാര്‍ - മനസ്സ് s.
അന്‍പ് - സ്നേഹം s.
അന്‍പന്‍ - സ്നേഹിതന്‍ s. | അന്‍പാള്‍ - സ്നേഹിക്കുനയാള്‍ s.
അന്തണന്‍ - ബ്രാഹ്മണന്‍ s.
അപ്പന്‍ - അച്ഛന്‍ t.
അരിപ്പം - ദൗര്‍ലഭ്യം s.
അല്ലാത്തത് - ഇതര s. | അല്ലാ - ഇതര s.
അഴല്‍ - ദുഃഖം s.
അടിവയര്‍ - abdomen
അടിവയറ്റു - abdominal
അറപ്പ് - abhorence
അറം - ധര്‍മം s.

ആരായുക - അന്വേഷിക്കുക s. , ചോദിക്കുക s. | ആരായ്ചി - അന്വേഷണം s.
ആരാഴ്ചി - അന്വേഷണം , ഗവേഷണം s.
ആള്‍ - മനുഷ്യന്‍, വ്യക്തി s.
ആളുകള്‍ - ജനം s. | ആള്‍ക്കാര്‍ - ജനം s.
ആള്‍ത്തുക - ജനസംഘ്യ s.
ആറ് - നദി s.
ആളന്‍ - ഭരിക്കുന്നവന്‍ s. , ഭരണകര്‍ത്താവ് s.
ആളുക - ഭരിക്കുക s. , ആളി കത്തുക
ആള്‍ക്കോയ്മ - ജനാധിപത്യം s.
ആണ്‍കോയ്മ - പുരുഷ മേധാവിത്വം s.

ഇട - സാധ്യത s.
ഇടം - സ്ഥലം s.
ഇടിപ്പിടം - ആസ്ഥാനം s.
ഇടപാട് - പരിപാടി s. , transaction
ഇമ്പം - ഇഷ്ടം s. | ഇമ്പപ്പെടുക - ഇഷ്ടപ്പെടുക s.
ഇനിപ്പ് - മധുരം s.
ഇകഴ്ത്തല്‍ - മാനഹാനി, അപമാനിക്കല്‍ s.
ഇകഴ്ത്തുക - അപമാനിക്കുക s.
ഉണ്മ - വസ്തുത s., യാഥാര്ത്യം s.
ഉയിര്‍ - ജീവന്‍ s. | ഉയിര്‍ക്കുക - ജീവിക്കുക s.
ഉയിരറ്റ - ജീവനില്ലാത്ത s., abiotic s.
ഉള്ള്, ഉള്ളം - മനസ്സ് s.
ഉരിയാടല്‍ - സംസാരം s.
ഉടല്‍ - ദേഹം s.
ഉയിരെഴുത്ത് - സ്വരാക്ഷരം s.
ഉയിരുറവ് - ജീവോത്പത്തിയെ കുറിച്ചുള്ള പഠനം, abiogenisis
ഉരി - വാക്ക് s.
ഉറക്കറ - കിടപ്പുമുറി
ഉഴ - സ്ഥലം s., ഇടം
ഉഴയ്ക്കുക - കഠിനപ്രയത്നം ചെയ്യുക s., അധ്വാനിക്കുക s.
ഉറ്ററിവ് - തത്ത്വജ്ഞാനം s., യാഥാസ്ഥിതിക ബോധം s.
ഉള്‍ക്കരുത്ത് - മനസാക്ഷി s.
ഊടറിവ് - സൂക്ഷമജ്ഞാനം s.
ഊര്‍പ്പ് - അവകാശം s.
ഉരിമ - ഉടമസ്ഥത s., അവകാശം s.
ഊടം - ഊഹം s., ആശയം s., കാര്യജ്ഞാനം s.
എഴിനി - തിരശ്ശീല, യവനന്‍ , greek s.
എഴിച്ച - അഭിവൃദ്ധി s. , വളര്‍ച്ച
എഴുത്തുതീരുവ - auditing
എഴുത്തന്‍ - എഴുത്തുകാരന്‍
ഏട് - പുസ്തകം s., ഗ്രന്ഥം s.
ഏക്ക് - ആജ്ഞ s.
ഒരുക്കം - തയ്യാര്‍ (from arabic)
ഒലി - ശബ്ദം s.
കട്ടായം - നിശ്ചിതത്വം s., ദൃഡത s.
കല്ലുവെട്ട് - ശിലാരേഖ s.
കല്ലിലെഴുത്ത് - ശിലാരേഖ s.
കിഴാന്‍ - ഉടമസ്ഥന്‍ s., പ്രഭു s.
കിഴവ് - വാര്‍ധക്യം s.
കിഴലി - മാംസം s.
കിഴമാറ് - കിഴക്കു ദിക്ക്
കിള്ളി - അല്പം s.
കിളര്‍ - വര്‍ധന s., ഉയര്‍ച്ച ; ഉയര്‍ന്ന, വര്‍ധിച്ച s.
കിളര്‍ - പ്രകാശം s., ശോഭ s.
കീഴിടം - സാമന്തരാജ്യം s., vassal state
കീഴയക്കം - മുന്‍നടപടി, കീഴ്പതിവ്
കീഴുടമ - കുടിയാന്‍
കീഴുലക് - പാതാളം s.
കീഴൊതുക്കം - അനുസരണ s., വിനയം s., വിധേയഭാവം s.
കിഴേടം - സാമന്തരാജ്യം s.
കീഴകുത്തക - പ്രധാന കുത്തകയുടെ കീഴിലുള്ള കുത്തക
കീഴ്ക്കോയ്മ = സാമന്തരാജ്യം s.
കീഴനടപ്പ് - പണ്ടുകാലത്തെ സമ്പ്രദായം, പുരാതന സമ്പ്രദായം s.
കീഴ്നാള്‍ - കഴിഞ്ഞ കാലം, മുന്‍കാലം
കീഴ്പാല്‍ - താണജാതി
കീഴ്മ - തോല്‍വി, അവമതി s.
കീഴ്മന്നന്‍ - സാമന്തരാജാവ് s.
കീഴ്വണക്കം - അനുസരണം s., വിധേയത s.
കുടിമ - പാര്‍പ്പ്, വാസം s., കാര്‍ഷികവൃതി s.
കുടിയിട - ആള്‍പ്പാര്‍പ്പ് ഉള്ള ഇടം
കുറുക - ആവശ്യപ്പെടുക s., വിവരിക്കുക s.
കുറുപാട് - താല്‍പര്യം s., തന്ത്രം s., ഉപായംs. ,രാജ്യവിഭാഗം s.
കൂറുവാഴ്ച - മൂപ്പുമുറയ്ക്ക് ഭരണം കിട്ടുന്ന അവകാശക്രമം
കൂറ്റായ്മ - മൈത്രി s., സ്നേഹം s. , കൂട്ടായ്മ, പങ്കാളിത്തം
കുറ്റുകാരന്‍ - പക്ഷക്കാരന്‍ s., partisan
കൂറ്റ് - മനുഷ്യശബ്ദം s., ഒച്ച
കൂറ്റ് - പക്ഷം s.
കൂഴ്ത്തുക- ആഹ്ലാദിക്കുക s.
കള്ളം ,നേരുകേട് , പൊയ്, അസത്യം s.
കയറുക - പ്രവേശിക്കുക s.
കയറ്റം - പ്രവേശനം s.
കളിവാക്ക് - തമാശ s.
കുഴപ്പം - പ്രശ്നം s.
കര - ദേശം s.
കോട് - പ്രദേശം s.
കൊതി - ആഗ്രഹം s.
കൊറ്റനിര - രാജവംശം s., dynasty
കോന്‍ - ചക്രവര്‍ത്തി s., രാജാതിരാജന്‍ s.
കൊതിക്കുക - ആഗ്രഹിക്കുക s.
കല്ലറ - ശവകുടീരം s.
കൊഴുമുതലായ്മ - ജന്മി കുടിയാന്‍ ബന്ധനിയമം
കൊഴുക്കുക - തടിക്കുക, വര്‍ധിക്കുക s., ഫലിക്കുക s., അഹങ്കരിക്കുക s.
കൊരവ് - ചളിപ്രദേശം s., ചതുപ്പു നിലം
കാവലാള്‍, കാവലാളി - കാവല്‍ നില്ക്കുന്നയാള്‍, guardian
കാവലന്‍ - രക്ഷകന്‍ s., രാജാവ് s.
കാവക്കാരന്‍ - മര്യാദക്കാരന്‍ s.
കാഴ്ചപ്പുറം - പുറമേനി , ബാഹ്യഭാഗം s.
കാഴ്ചപ്പറ്റ് = ഒരു വസ്തു കണ്‍മുന്നില്‍ നിന്നു മറഞ്ഞിട്ടും അതിന്റെ രൂപം മറഞ്ഞുപോകാതെയിരിക്ക, ദൃഷ്ടിവാസന s.
കാല്‍വിളക്ക് - നിലവിളക്ക്
കാല്‍മടക്കം - മലവസര്‍ജനം s.
കാല്‍നട - പദയാത്ര s., അതിസാരം s.
കാല്‍ത്താര്‍ - പാദം s.
കാല്‍ച്ചുവട് - കാലടി, പാദം s.
കാല്‍ത്തളിര്‍ - പാദം s.
കാല്‍ക്കുപ്പായം - കാലുറ, കാല്‍ച്ചട്ട - സൊക്ക്സ്
കുറിയോല - കത്ത്, കുറിപ്പ്, ഓലയിലെഴുതിയ ഉത്തരവ്, ആജ്ഞാപത്രം s.
കറം - ക്രുരത s., കടുപ്പം
കറ്റക്കുഴലി - സുന്ദരി s.
കറ്റം - കുട്ടം, കളങ്കം s.
കറ്റക്കാര്‍ - കറുത്തമേഘം s.
കോറുക - വിചാരിക്കുക s., ഉദ്ദേശിക്കുക s., ആഗ്രഹിക്കുക s.
കോറല്‍ - വിചാരം s., ആഗ്രഹം s.
കോയ്മ - അധികാരം s., അധികാരസ്ഥാനം s.
കോയിലാള്‍ - രാജ്ഞി s.
കോയിമ്മാള്‍ - മേലധികാരി s.
കോയിന്മ - അധികാരം s., കോയ്മ
കോമടന്ത - രാജ്ഞി s.
കോമകള്‍ - രാജ്ഞി s.
കോന്മ - കോയ്മ
കോട്ടനാള്‍ - ആയുഷ്കാലം s., ആയുസ്സ് s.
കൊവ്വല്‍ - മണ്‍കുന്ന്, പാകമാകാത്ത ചോറ്
കൊഴുവന്‍ - പാട്ടക്കാരന്‍, കുടിയാന്‍
കൊഴുമ - കൊഴുപ്പ്, സൗന്ദര്യം s.
കൊഴു - തടിച്ച, മാംസമുള്ള s., കൊഴുത്ത
കൊഴമാന്തം - താറുമാറായ നില
കൊള്‍വോന്‍ - സ്വീകരിക്കുന്നവന്‍ s.
കൊള്ളാക്കടം - തിരിച്ചുകിട്ടാത്ത കടം
കൊലുമ - ആഡംബരം s., അഭിവൃദ്ധി s.
കൊലുവ് - ദര്‍ബാര്‍, ഉല്ലാസമണ്ഡപം s.
കൊലയാള്‍ - കൊല്ലുന്നയാള്‍, കൊലയാളി
കൊറ്റ് - ജീവിതമാര്‍ഗം s., ആഹാരം s., ഭക്ഷണം s.
കൊറ്റുപാട് - ഭക്ഷണസാധനം s.
കൊറ്റുകാരന്‍ - ധനികന്‍ s.
കൊറ്റവി - പാലത്തിണയുടെ ദേവി
കൊറ്റവാതില്‍ - ഗോപുരവാതില്‍ s., കൊട്ടാരവാതില്‍
കൊറ്റവന്‍ - രാജാവ് s., തലവന്‍, വിജയശാലി s., പരാക്രമി s.
കൊറ്റമുടി - രാജത്വത്തിന്റെ കിരീടം
കൊറ്റം - ജയം s., വീര്യം s., രാജത്വം s., അധീശത്വം s.
കൊറി- കുടിയാട്, മേടം t.
കൊടുവിനയന്‍ - മഹാപാപി (കൊടിയ വിന ചെയ്തവന്‍) s.
കൊടുവാക്ക് - പരുഷമായ വാക്ക് s.
കൊടുമ്പകല്‍ - നട്ടുച്ച
കൊടുപ്പ് - ദാനം s., കൊടുക്കല്‍
കൊടുപ്പം - ഭയങ്കരത s., ഭീകരാവസ്ഥ s., ക്രൂരത s.
കൊടുത് - ഉഗ്രമായത് s., ക്രൂരമായത് s.
കൊടുങ്കാളി - ഭദ്രകാളി s.
കൊടിയാള്‍ - സുന്ദരി s.
കെട്ടിവരവ് - ആദായം s.
കൂറ്റുവന്‍ - യമന്‍ s.
കൂറ്റാരം - ബഹളം s., ശബ്ദകോലാഹലം s.
കൂറ്ററുപ്പ് - സ്നേഹഭംഗം s.
കൂറിടുക - പങ്കിടുക, കഷണങ്ങളാക്കുക s., ഭാഗം വയ്ക്കുക s.
കൂറുക - വിവരിക്കുക s., പ്രഖ്യാപിക്കുക s., പറയുക, കരുതുക, കണക്കാക്കുക, ആവശ്യപ്പെടുക s.
കൂറാളി - പങ്കിടുന്നയാള്‍, കൂറുള്ളയാള്‍
കൂറടക്കം - അവയപ്പൊരുത്തം s.
കൂരിയാന്‍ - ശരീരവളര്‍ച്ച ഇല്ലാത്തയാള്‍
കൂരമ്പ് - കൂര്‍ത്ത അമ്പ്
കുറ്റനാഴി- കള്ളനാഴി, ന്യൂനതയുള്ള നാഴി s.
കുറുമ്പ് - ധിക്കാരം s., കുസൃതി s., ശാഠ്യം s.
കുട്ടിനി - വേശ്യ s.
കുട്ടിത്തം - ബാല്യം s.
കുട്ടാരം - സ്ത്രീസംഗം s.
കുട്ടാഴി - അമ്പലത്തിലേക്ക് സംഭാവന ചെയ്യുന്ന ധനം
കുടിയിലാര്‍ - കുടിയാനവന്മാര്‍
കുടിയിരുപ്പ് - പാര്‍പ്പ്, വാസം s., ഗ്രാമം s., ദേവതകള്‍ കുടിയിരുത്തിയിരുക്കുന്ന ഇടം
കുടിയാണ്മ - കുടിയായ്മ
കീഴ്വാക്ക് - ശകാരം s., നിന്ദ്യമായ ഭാഷ s.
കീഴിടം - രാജാവിന്റെ അധീനതയിലുള്ള രാജ്യം , ഇടവക
കീഴാണ്ട് - പോയവര്‍ഷം
കീഴറുക - കാലുവാരലിന് ഇടയാകുക
കീഴറക്കുക - തിരങ്കം വയ്ക്കുക, കാലുവാരുക
കീഴടിയുക - അധഃപതിക്കുക s.
കീഴടക്കുക - സ്വാധീനത്തില്‍ കൊണ്ടുവരുക , നിയന്ത്രണത്തിനു കീഴിലാക്കുക, കൈവശപ്പെടുത്തുക
കിഴുമാട് - മന്ദബുദ്ധി s.
കിളരം - ഉയരം
കിളരെ - ഉയരത്തില്‍
കിളിച്ചല്‍ - മോഹാലസ്യം s.
കിളിയോല - കണക്കോല
കിഴറ്റുക - പുറത്തേക്ക് തള്ളുക, eject ,
കിഴത്തരം - കീഴ്ത്തരം low quality
കിഴുത്തല - ദ്വാരം s.
കടപ്പാട് - ബാധ്യത s.
കരുവിന - ദുരിതം s., ചീത്ത പ്രവൃത്തി s.
കരുവി - ഉപകരണം s., ആയുദ്ധം s.
കളരിക്കോഴ - സഭാകമ്പം s., stage fear s.
ചുവ - രുചി s.
ചുമട് - ഭാരം s.
ചെല്‍വം - ധനം s., സമ്പത്ത് s., ഐശ്വര്യം s., ഭാഗ്യം s., മഹിമ s.
ചൊടി - ഉത്സാഹം s., പ്രോത്സാഹനം s. | ചൊടിക്കുക - പ്രോത്സാഹിപ്പിക്കുക s., ഉത്സാഹിപ്പിക്കുക s.
ചുണ - ഉത്സാഹം s., പ്രോത്സാഹനം s. | ചുണയ്ക്കുക - പ്രോത്സാഹിപ്പിക്കുക s., ഉത്സാഹിപ്പിക്കുക s.
ചുരുക്കം - സംക്ഷേപസംജ്ഞ s. abbreviation
ചുരുക്കുക - സംക്ഷേപിക്കുക s. abbreviate
തകുക - ചേരുക, ഉണ്ടായിരിക്കുക
തകുതി - ചേര്‍ച്ച, പൊരുത്തം
തന്നോര്‍ത്തം - ഭാതൃഭാവം s., സാഹോദര്യം s.
തലയാള്‍ - നേതാവ് s.
തലപ്പാട് - അഗ്രഭാഗം s.
തലപ്പാവ് - കിരീടം s. headgear
തലയിലെഴുത്ത് - വിധി s.
തലയാരി - പ്രധാനി s.
തലക്കുത്ത് - തലവേദന s.
തലക്കുറി - ജാതകം s.
തലക്കല്ല് - മൂലക്കല്ല്, പ്രധാനപ്പെട്ട കല്ല് | തലക്കല്ലിളകുക - അടിസ്ഥാനം ഇളകുക
തലക്കം - പ്രാധാന്യം s.
തലയായ്മ - headship
തലവുഴ - തലസ്ഥാനം s.
തായ്, തായി, താ - മാതാവ് s., മാതൃ s.
തൊടുകുറി - ശ്രേഷ്ഠമായത് s. (അലങ്കാരം), തിലകം s.
തെണ്മ - തെളിവ്, സാമര്‍ഥ്യം s.
തോല്‍വി - പരാജയം s.
തിറവിയ - ഉറപ്പുള്ള, കഴിവുള്ള, ഐശ്വര്യമുള്ള s.
തിറവി - പ്രകാശം s., തെളിച്ചം
തിറമ - സാമര്‍ഥ്യം s., ശക്തി s.
തിടന്‍ - ബലവാന്‍ s., ശക്തന്‍ s.
തികഴ് - തിളങ്ങുന്ന, പ്രകാശിക്കുന്ന s.,പൂര്‍ണമായ s., മികച്ച
തുറം - വിഷയം s., നികുതി
തുറ - വകുപ്പ്, വിഭാഗം s.
തുറട് - പ്രയാസം s., ആപത്ത് s.
തിക്ക് - ശ്വാസം തടസ്സപ്പെടല്‍
തിറ - ഉപഹാരം s.
തേടുക - അന്വേഷിക്കുക s.
തപ്പുക - അന്വേഷിക്കുക s.
തിരയുക - അന്വേഷിക്കുക s.
തിണ - പ്രദേശം s.
നടിപ്പ് - അഭിനയം s. | നടിക്കുക - അഭിനയിക്കുക s.
നടപ്പ് - current (adjective)
നാള്‍ - ദിനം s., ദിവസം s.
നാള്‍തോറും - പ്രതിദിനം s.
നമ്പുക - വിശ്വസിക്കുക s.
നണ്ണുക - വിശ്വസിക്കുക s.
നന്നെറി - സന്മാര്‍ഗം s.
നാട് - രാജ്യം s.
നാട്ടുകാരന്‍ - സ്വദേശി s.
നാട്ടാര്‍ - പ്രദേശവാസികള്‍ s., തദ്ദേശവാസികള്‍ s.
നാട്ടുകാര്‍ - പ്രദേശവാസികള്‍ s., തദ്ദേശവാസികള്‍ s.
നിമ്മള്‍ - നിങ്ങള്‍
നീഴല്‍ - വായു s., വേദന s.
നെറി - ന്യായം s.,നീതി s.
നെറിവ് - ന്യായം s., നീതി s.
നെറികേട് - അന്യായം s., അനീതി s.
നേറ്റി - ആര്ജവം s.
നേര്‍മ - സത്യസന്ധത s.
നെഞ്ചകം - ഹൃദയം s., മനസ്സ് s.
നേര് - സത്യം s.
നേരറിവ് - യുക്തി s., യഥാര്‍ഥ അറിവ്
നൊമ്പരം - വേദന s.
നോവ് - വേദന s., അസുഖം s.
പങ്കപ്പാട് - ബുദ്ധിമുട്ട് s.
പട - സൈന്യം s.
പടക്കപ്പല്‍ - യുദ്ധക്കപ്പല്‍ s.
പടക്കോപ്പ് - യുദ്ധസാമഗ്രികള്‍ s.
പടയോട്ടം - അധിനിവേശം s., military campaign
പടയേറ്റം - അധിനിവേശം s.
പടയാളി - സൈനികന്‍/സൈനിക s.
പടയൊരുക്കം - യുദ്ധത്തിനു തയ്യാറാകല്‍ mobilization
പടത്തലവന്‍ - നേതൃത്വം നല്‍കുന്ന സൈനികന്‍, commander (fem. പടത്തലവി)
പടപ്പെരുമാറ്റം - മൊത്തത്തിലുള്ള സൈനികരുടെ മനോനില
പാന - കവിത s.
പാവലര്‍ - കവി s.
പിറക്കുക - ജനിക്കുക s.
പിറവി - ജന്മം s.
പിറപ്പ് - ജനനം s.
പിറവിത്തറ - സ്വദേശം s.
പിണം - ശവം s.
പെരുമാറുക - ഉപയോഗിക്കുക s.
പഞ്ഞം - ദാരിദ്ര്യം s.
പോഴുക - വേര്‍പ്പെടുക, പിളരുക
പോള്‍ - സമയത്ത് s.
പോലുക - തുല്യമായിരിക്കുക s.
പോറ്റുമകന്‍ - വളര്‍ത്തുമകന്‍ - adopted son
പോറ്റി - രക്ഷിതാവ് s., തുളു ബ്രാഹ്മണന്‍
അന്തണന്‍ - ബ്രാഹ്മണന്‍ s.
പോറ്റല്‍ - സംരക്ഷിക്കല്‍ s.
പോറ്റലര്‍ - ശതുക്കള്‍ s.
പോറ്റമ്മ - വളര്‍ത്തമ്മ
പോര്‍ - യുദ്ധം s., കലഹം s.
പോരിമ - മതിയാകുന്ന അവസ്ഥ
പോരിടുക - യുദ്ധം ചെയ്യുക s., കലഹിക്കുക s.
പോരാളി - യുദ്ധം ചെയ്യുന്നയാള്‍, വീരന്‍ s.
പോരാട്ടം - യുദ്ധം s., വിപ്ലവം s.
പോന്ന - പ്രാപ്തിയുള്ള s.
പോതന്‍ - ബ്രഹ്മാവ് s.
പോട് - ദ്വാരം s.
പോച്ചപ്പ് - പുകയില
പോക്ക് - യാത്ര s., പോകല്‍
പോക്കുവരത്ത് - പോക്കുകയും വരുകയും ചെയ്യുക
പോക്കറ്റ - ഗതികെട്ട s.
പേറ്റുനോവ് - പ്രസവവേദന s.
പേറ്റുതിങ്ങള്‍ - പ്രസവിക്കുന്ന മാസം s.
പേറ് - പ്രസവം s., ഭാരം s., ചുമട്
പേറുക - ഭാരം വഹിക്കുക s., ചുമക്കുക
പേര്‍വിളി - പേരിടല്‍, നാമകരണം s.
പേര്‍പ്പ് - പകര്‍പ്പ്
പേര്‍ക്കുക - തര്‍ജമചെയ്യുക (from arabic/farsi ), പകര്‍ത്തുക
പേര്‍ക്കുക - ഭാഗം വയ്ക്കുക
പേരൊലി - വിളിക്കുന്ന ശബ്ദം
പേരച്ചം - നാമാംഗം s.
പേരുവഴി - നഗരം s., പട്ടണം s.
പേരുമാറാട്ടം - ഒരാളുടെ പേരിനുപകരം മറ്റൊരാളുടെ പേരുവച്ച് എഴുതുകയും മറ്റും ചെയ്യല്‍
പേരിമ്പം - മോക്ഷം s., വലിയ സന്തോഷം s.
പേരാള്‍ , പേരാളി - പ്രതിനിധി s.
പേരായിരം - സഹസ്രനാമം s.
പേരാണ്ട് - അറുപതാണ്ട്
പേരന്‍ - പൗത്രന്‍ s.
പേപ്പിടി - ഭീക്ഷണി s.
പേനരി - പേപിടിച്ച കുറുക്കന്‍
പേന - pen
പേത്തേന്‍ - ഔദ്ദാലകം s., honey of bees that live in burrows
പേത്തന്‍ - അര്‍ത്ഥശൂന്യമായ സംസാരം s.
പേത്തണ്ണീര്‍ - ചാരായം ?.
പേണ് - രക്ഷ s.
പേണുക - പരിപാലിക്കുക s., പോറ്റുക
പേണല്‍ - പോഷണം s.
പേണലര്‍ - ശത്രുക്കള്‍ s.
പേചുക - സംസാരിക്കുക s.
പേശുക - സംസാരിക്കുക s.
പേക്കോലം - പിശാചിന്റെ വേഷം s.
പേക്കുറുക്കന്‍ - പേനരി
പേക്കുതിര - നിയന്തിക്കാന്‍ പാടുള്ള കുതിര
പേ - പിശാച് s., ഭ്രാന്ത് s.
പൊഴുതിക്കാരന്‍ - കാര്യസ്ഥന്‍ s.
പൊഴില്‍ - താണ നിലം, ഉദ്യാനം s., ചോല
മകള്‍മ - womanhood
മകന്‍മ - manhood
മറുപടി - ഉത്തരം s.
മെയ്മ - സത്യസന്ധത s.
മിനക്കേട് - ബുദ്ധിമുട്ട് s.
മകിഴുക - സന്തോഷിക്കുക s.
മറ്റ് - ഇതര s.
മാകാണം - സംസ്ഥാനം s.
മാന്തര്‍ - മനുഷ്യര്‍ s.
മാക് - മൃഗം s.
മിന്നുകെട്ട്, താലികെട്ട് - വിവാഹം s.
മിന്ന് - താലി
മുതല്‍ച്ചെലവ് - ആദ്യത്തെ ചെലവ്
മുതല്‍മുടക്ക് - മൂലധനം s., capital investment
മുതല്‍ക്കുടി - ആദ്യത്തെ ഭാര്യ s.
മുതലി - പ്രധാനി s., ആദികാരണം s.
മുതലിയാര്‍ - പ്രധാനി s.
മിണ്ടാട്ടം - സംസാരം s.
മെയ്യ് - ദേഹം s., സത്യം s.
മെയ്യെഴുത്ത് - വ്യഞ്ജനാക്ഷരം s.
മേല്‍ച്ചീട്ട് - മേല്‍വിലാസം s.
വയപ്പുലി - സിംഹം s.
വയമ - സിംഹം s., പുലി
വരമൊഴി - ഗ്രന്ഥഭാഷ s.
വറുതി - ക്ഷാമം s.
വിലമകള്‍ - വേശ്യ s.
വിന - കര്‍മം s., പ്രവൃത്തി s.
വിടുതി - സ്വാതന്ത്ര്യം s.
വിടുതല്‍ - വിമോചനം s., മുക്തി s.
വെണ്‍മുകില്‍ - വെളുത്ത മേഘം
വെണ്മാടം - വെള്ളപൂശിയ സൗധം .
വെണ്മഴു - പ്രകാശമുള്ള മഴു
വെണ്ണീറ് - ചാരം
വേന്തന്‍ - രാജാവ് s. ;വേന്തര്‍ - രാജാക്കന്‍മാര്‍
വേള്‍ - കാമം s.
വേളി - കല്യാണം s.
വേള്‍വി - കല്യാണം s., ത്യാഗം s.
വേള്‍ക്കുക - ആഗ്രഹിക്കുക s.
വേഴ്ച - പ്രേമം s.
വേഴ്വി - ത്യാഗം s., കല്യാണം s.
വേറുകൂറ് - പക്ഷപാതം s.
വേറിട്ട - വ്യത്യസ്തമായ s.
വേറിടല്‍ - വ്യത്യാസം s.
വേര്‍പാട് - വിയോഗം s.