എളുതാക്കിയ ലിപി

നിലവിലുള്ള മലയാളം ലിപി ഗ്രന്ഥ-പല്ലവയില്‍ നിന്നും ഉടലെടുത്ത ആര്യ എഴുത്തിന്റെ ഒരു പതിപ്പാണ്. എന്നാല്‍ ഈ ലിപിക്ക് കാലത്തിനുതകാത്ത വകയിലുള്ള ഏറ്റകുറച്ചിലുകള്‍ ഏറെയുണ്ട്. ഇവ ആരാഴ്ചി ചെയ്യുകയും, പച്ച മലയാള ഇയക്കത്തിനു വേണ്ടിയുള്ള എളുപ്പമാക്കിയ മലയാള ലിപിയെ എങ്ങനെ അച്ചടിമലയാളത്തിലേക്കു കൊണ്ടെത്തിക്കാന്‍ കഴിയും എന്നതും ആരാഴ്ചി ചെയ്തു പരുവപ്പെടുത്തിയെടുത്തതാണ് “എളുതാക്കിയ മലയായാളം ലിപി”.


അബുഗിഡ (ആല്‍ഫാസിലബറി) ലിപികളുടെ കൂട്ടത്തില്‍ വരുന്ന ഒരു ബ്രാഹ്മി എഴുത്തുമുറയാണ് മലയാളത്തിനുള്ളത്. അന്‍പത്തിയൊന്ന് അച്ചുകളും ചുട്ടെഴുത്തുകളും എണ്ണങ്ങളുമെല്ലാം ചേരുന്ന ഒന്നാണ് മലയാള ലിപി.

പച്ചമലയാള എഴുത്തിയലിനു (സാഹിത്യം) വേണ്ടി പയന്‍പെടുത്തിവരുന്ന സംസ്കൃത ഒലികള്‍ ഇല്ലാത്ത വെറും മുപ്പതോളം വരുന്ന അച്ചുകളെ വിപുലീകരിച്ച് ഗ, ജ, ഡ, ദ, ഫ, സ, ഷ, ഹ എന്നിവയും ‘ഩ’, ‘ഺ’ എന്നീ പരവലിലില്ലാത്ത അച്ചുകളും കൂടി ചേര്‍ന്നതാണ് എളുതാക്കിയ മലയാളം ലിപി അല്ലെങ്കില്‍ ലഘൂകരിച്ച മലയാള ലിപി (simplified malayalam script).

/images/rms.png

  • കൂട്ടിക്കുഴച്ചിലിനു അയവു വരുത്തുന്നു.

  • കടം കൊള്ളുന്ന വാക്കുകള്‍ മുറ്റും എഴുതുവാനായി ഗ, ജ, ഡ, ദ, ഫ, സ, ഷ, ഹ എന്നീ അച്ചുകള്‍ പയന്‍പെടുത്തുമ്പോള്‍ മൊത്തതിലുള്ള അച്ചുകളുടെ എണ്ണം വീണ്ടും കുറയുന്നു.

  • കൂട്ടെഴുത്തുകളുടെ എണ്ണം കുറയ്ക്കുകയും ലിപി കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നു.

  • ‘മഹാപ്രാണ’ എന്ന് അടയാളപ്പെടുത്തി വരുന്ന ഒലികളുള്ള സംസ്കൃത വാക്കുകളുടെ ഉപയോഗം താഴ്ത്തുകയും മൊഴി ലളിതമാക്കുകയും ചെയ്യുന്നു. ഇവയ്ക്ക് പകരം തനത് മലയാള വാക്കുകളോ ‘തത്ഭവമായ’ സംസ്കൃത വാക്കുകളോ പയന്‍പെടുത്താവുന്നതാണ്.

  • ഈ മാറ്റം മലയാളം കല്‍ക്കുന്ന (പഠിക്കുന്ന) മലയാളികള്‍ക്കും അതുപോലെ തന്നെ മലയാളികളല്ലാത്തവര്‍ക്കും അവരുടെ പഠനവേഗത കൂട്ടുവാന്‍ കഴിയുന്നു.

  • എളുതാക്കിയ ലിപി സാങ്കേതിക അറിവില്‍ അയവുവരുത്തുന്നു. മലയാളത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിയ ഏടാകൂടങ്ങള്‍ ഒഴിയുന്നതോട് കൂടി കമ്പ്യൂട്ടര്‍ നയപ്പൊരുളുകളുടെ (സോഫ്റ്റ്വെയര്‍) ഉപയോഗം കുടുന്നു.

  • നിലവിലുള്ള റിസോഴ്സ്സസുകള്‍ക്ക് കോട്ടം തട്ടാത്ത വകയില്‍ പരുവപ്പെടുത്തി എടുത്തതായതിനാല്‍ മറ്റു കുഴപ്പങ്ങള്‍ ഈ എളുതാക്കലിനാല്‍ ഉടലെടുക്കുകയില്ല.

  • മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ ടൈപ്പിങ്ങ് എളുപ്പമാക്കുകയും മലയാളം ലിപിയുടെ പയന്‍പെടുത്തല്‍ ഏറുകയും ചെയ്യുന്നു.

    ഇതിനെ കുറിച്ച് ആഴത്തില്‍ അറിയുവാന്‍ ചുവടെയുള്ള കണ്ണികയില്‍ ഞെക്കുക

    simplified Malayalam script

Gitalking ...

Nickname
Email
Website
0 comments