പച്ച മലയാളം
പച്ച മലയാളം പച്ചമലയാളം ഒരു ഭാഷാഭ്രാന്തല്ല. മറിച്ച് ഭാവിയുടെ മലയാളയുഗത്തിന് ഭൂതകാലവും വർത്തമാനകാലവും ദാനമായി നൽകുന്ന മണ്ണിന്റെ മണമുള്ള മലയാളമാണ് പച്ചമലയാളം. നിലവിലെ മണിപ്രവാളമലയാളമായ അച്ചടി മലയാളത്തിൽ എഴുതിയ ഈ ലേഖനത്തിന്റെ പച്ചമലയാളത്തിലുള്ള പതിപ്പ് നിങ്ങൾക്ക് ഈ കണ്ണിയിലൂടെ വായിച്ചറിയാം. നിങ്ങൾക്ക് ഒരുപക്ഷേ പരിചിതമല്ലാത്ത പച്ചയായ മലയാളവാക്കുകളുടെ അർത്ഥവും അവയ്ക്ക് പകരം ഇപ്പോൾ ഉപയോഗിക്കുന്ന മണിപ്രാവാളമലയാളപദവും ആംഗലേയതർജ്ജമയും ഈ ലേഖനത്തിന്റെ പച്ചമലയാളപതിപ്പിന്റെ അവസാനം കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കാവുന്നതാണ്. കാലത്തിനൊത്ത് ഭാഷയില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്, ഭാഷ ലഘൂകരിക്കേണ്ടതുണ്ട്. ഈ മാറ്റങ്ങളാണ് ഭാഷയെ വളര്‍ത്തുന്നത്.
എന്താണ് മണിപ്രവാളമലയാളം ? “ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം.”
മണി എന്നാൽ മാണിക്യം എന്ന കല്ല്.